ജില്ല ആശുപത്രിയില്‍ ടെലി റേഡിയോളജി പ്രവര്‍ത്തനം തുടങ്ങി

മാനന്തവാടി: ജില്ല ആശുപത്രിയിലത്തെുന്ന രോഗികള്‍ക്ക് 24 മണിക്കൂറും സി.ടി സ്കാനിങ് സൗകര്യം ലഭ്യമാക്കുന്നതിന്‍െറ മുന്നോടിയായി ടെലി റേഡിയോളജി പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്‍െറ സഹകരണത്തോടെ ആരംഭിച്ച സംവിധാനം വഴി റേഡിയോളജിസ്റ്റിന്‍െറ അഭാവത്തിലും ഇനി സി.ടി സ്കാനിങ് നടത്തി ഒരു മണിക്കൂറിനുള്ളില്‍ റിസല്‍ട്ട് ഓണ്‍ലൈന്‍ വഴി ലഭ്യമാകും. ജില്ല ആശുപത്രിയില്‍ നിലവിലുള്ള റേഡിയോളജിസ്റ്റ് റേഡിയേഷന്‍ ലീവില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്കാനിങ്ങുകള്‍ മുടങ്ങിയിരിക്കുകയായിരുന്നു. രണ്ടാമത്തെ റേഡിയോളജിസ്റ്റ് ജോലിയില്‍ പ്രവേശിക്കാതെ അവധിയിലായതിനാല്‍ മാറ്റം നിയമനവും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്കാനിങ് സേവനങ്ങള്‍ തടസ്സപ്പെട്ടതായി ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അവധിയില്‍ പോയ ഡോക്ടര്‍ തിരികെ വരുന്നത് കാത്തുനില്‍ക്കാത്തനിലയില്‍ സജ്ജീകരിച്ച സംവിധാനം പ്രവര്‍ത്തനമാരംഭിക്കാന്‍ ജില്ല പഞ്ചായത്ത് തീരുമാനിച്ചത്. ഇനി മുതല്‍ സ്കാന്‍ ചെയ്യേണ്ട രോഗികളെ ലാബ് ടെക്നീഷന്‍ സ്കാനിങ്ങിന് വിധേയമാക്കുകയും പിന്നീട് സ്കാന്‍ ഫിലിം ഓണ്‍ലൈനായി തിരുവനന്തപുരത്തെ ഹിന്ദുസ്ഥാന്‍ ലൈഫ്കെയര്‍ ലിമിറ്റഡിലേക്ക് അയക്കുകയും ചെയ്യും. അവിടെയുള്ള പ്രഗല്ഭരായ അഞ്ചില്‍ കുറയാത്ത ഡോക്ടര്‍മാര്‍ സ്കാനിങ് ഫിലിം പരിശോധിച്ചശേഷം പരിശോധനഫലം ഓണ്‍ലൈനായി തിരികെ ഒരു മണിക്കൂറിനകം ലഭ്യമാക്കും. പെട്ടെന്ന് സ്കാനിങ് റിപ്പോര്‍ട്ട് ജില്ല ആശുപത്രിയില്‍ ലഭ്യമാകുകവഴി രോഗികളുടെ ആരോഗ്യസ്ഥിതി ജില്ല ആശുപത്രി ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാനും അതിനനുസരിച്ച് ചികിത്സ ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്‍െറ പ്രത്യേകത. നിലവില്‍ സി.ടി സ്കാനിങ്ങിനായി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയെയും ചുരമിറങ്ങി മറ്റ് ആശുപത്രികളെയും ആശ്രയിക്കേണ്ടിവരുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ സംവിധാനം. ജില്ല ആശുപത്രിയില്‍ വൈകീട്ട് രണ്ടുമണിവരെയാണ് സ്കാനിങ് സേവനം ലഭ്യമായിരുന്നത്. ഇനി മുതല്‍ നാലുമണി വരെ സേവനം ലഭ്യമാക്കുകമെന്നും പുതിയ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതോടെ അടുത്തമാസം മുതല്‍ 24 മണിക്കൂറും സി.ടി സ്കാനിങ് സേവനം ജില്ല ആശുപത്രിയില്‍ ലഭ്യമാകുമെന്നും ജില്ല പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ടെലി റേഡിയോളജി സംവിധാനത്തിന്‍െറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷകുമാരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ല പഞ്ചായത്തംഗം ഒ.ആര്‍. രഘു, ജില്ല ആശുപത്രി സൂപ്രണ്ട് കെ. രവിപ്രസാദ്, ആര്‍.എം.ഒ ഡോ. സനല്‍ ചോട്ടു, ഡോ. ടി.പി. സുരേഷ്കുമാര്‍, നേഴ്സിങ് സൂപ്രണ്ട് സി.ജി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.