കാവുംമന്ദം: വീട്ടകങ്ങളില്‍ വേദനതിന്ന് ജീവിക്കുന്ന പാലിയേറ്റിവ് രോഗികളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി ഒരു സംഗമം. സൗഹൃദങ്ങള്‍ പങ്കുവെച്ചും കലാപ്രകടനങ്ങള്‍ ആസ്വദിച്ചും സാന്ത്വനത്തിന്‍െറ ഒരുദിനം ഒരുക്കിയത് തരിയോട് പഞ്ചായത്ത് പാലിയേറ്റിവ് മാനേജ്മെന്‍റ് കമ്മിറ്റിയാണ്. പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് ജനപ്രതിനിധികളും വളന്‍റിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ‘ഒരുമിക്കാം ഇവര്‍ക്കുവേണ്ടി’ പാലിയേറ്റീവ് രോഗീബന്ധു സംഗമമാണ് നാട് ഒരുമനസ്സോടെ ഏറ്റെടുത്തത്. വിവിധ സ്കൂളുകളില്‍നിന്നത്തെിയ വിദ്യാര്‍ഥികളും മറ്റ് കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികളും റിയാലിറ്റി ഷോ ഗായകരെ അടക്കം ഉള്‍പ്പെടുത്തി സിംഫണി ഓര്‍ക്കസ്ട്ര സൗജന്യമായി അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. രാവിലെ വീടുകളിലത്തെി വാഹനങ്ങളിലും മറ്റുമായി സംഗമത്തിന് എത്തിച്ച രോഗികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് വീടുകളില്‍ തിരിച്ചത്തെിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി വിവിധ സ്കൂളുകളില്‍നിന്നുള്ള സ്കൗട്ട് ആന്‍ഡ് ഗൈഡുകളും റെഡ്ക്രോസ്, വിവിധ ക്ളബുകളും പാലിയേറ്റിവ് വളന്‍റിയര്‍മാരും കുടുംബശ്രീ അംഗങ്ങളും കര്‍മനിരതരായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളും സ്കൂളുകളും പരിപാടിയിലേക്ക് സമാഹരിച്ച തുക കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. ഹനീഫ ഏറ്റുവാങ്ങി. എന്‍.ആര്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് മുഖ്യാതിഥിയായിരുന്നു. കെ.വി. ചന്ദ്രശേഖരന്‍, ജിന്‍സി സണ്ണി, സിന്ധു ഷിബു, ഷീജ ആന്‍റണി, ആന്‍സി ആന്‍റണി, ബിന്ദു ചന്ദ്രന്‍, കെ.വി. സന്തോഷ്, ഗിരിജ സുന്ദരന്‍, പി.ആര്‍. വിജയന്‍, പി.എ. ഇബ്രാഹിം, അനിത നാരായണന്‍, കെ.കെ. ജോണ്‍സണ്‍, കെ. മോളി, ഷമീം പാറക്കണ്ടി, ബീന അജു, പി.വി. ജെയിംസ്, ലില്ലി തോമസ്, ഗീത ഉണ്ണി, മനോജ് കണാഞ്ചേരി എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.വി. വിജേഷ് സ്വാഗതവും ടോം തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.