മാനന്തവാടി:കണ്ണൂര്‍ സര്‍വകലാശാക്ക് കീഴിലെ മാനന്തവാടി കാമ്പസിലെ വനിത ഹോസ്റ്റല്‍ പ്രവര്‍ത്തന യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ കാമ്പസിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സമരം തുടങ്ങിയത്. സര്‍വകലാശാലയുടെയും ബന്ധപ്പെട്ട അധികാരികളുടെയും അനാസ്ഥകാരണം കാമ്പസിലെ വനിത ഹോസ്റ്റല്‍ ഏറെക്കാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്. ഹോസ്റ്റല്‍ പ്രവര്‍ത്തന യോഗ്യമല്ലാത്തതിനാല്‍ വിദ്യാര്‍ഥിനികള്‍ താമസത്തിനായി മറ്റ് മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്. ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനൊപ്പം സുരക്ഷ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാമ്പസ് സ്റ്റുഡന്‍റ്സ് യൂനിയന്‍െറ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. പി.സി. ആതിര, ടി.പി. ഇഹ്സാന, കെ. ശ്രീഷിത, എന്‍.പി. ബിജിന, റുക്സാന എന്നിവരാണ് നേതൃത്വം നല്‍കുന്നത്. സമരത്തെ തുടര്‍ന്ന് സ്ഥലത്തത്തെിയ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയന്‍, മാനന്തവാടി താഹസില്‍ദാര്‍ എന്‍.ഐ. ഷാജു എന്നിവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ രാത്രി വൈകിയും സമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.