കണിയാമ്പറ്റ: കലാസൗകുമാര്യത്തിന്‍െറ മൂന്നു പകലിരവുകള്‍ പെയ്തു തീര്‍ന്നപ്പോള്‍ കൗമാരമേളയില്‍ അജയ്യത അരക്കിട്ടുറപ്പിച്ച് കല്‍പറ്റ എന്‍.എസ്.എസ്.എച്ച്.എസ്.എസും ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയും. ഉപജില്ല തലത്തില്‍ മാനന്തവാടിയുടെ മേധാവിത്വത്തിനാണ് കണിയാമ്പറ്റ വേദിയായ 37ാമത് ജില്ല സ്കൂള്‍ കലോത്സവം സാക്ഷിയായത്. മാമലനാടിന്‍െറ കൗമാര കലോത്സവത്തില്‍ അവസാനനിമിഷം വരെ നീണ്ട വാശിയേറിയ പോരാട്ടത്തില്‍ എതിരാളികളുടെ അട്ടിമറി പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞാണ് എന്‍.എസ്.എസും മാനന്തവാടിയും കിരീടം നിലനിര്‍ത്തിയത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 80 പോയന്‍റുമായാണ് എന്‍.എസ്.എസ് ചാമ്പ്യന്‍പട്ടം കാത്തത്. കടുത്ത വെല്ലുവിളിയുയര്‍ത്തിയ എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി 65 പോയന്‍റ് നേടിയപ്പോള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്കൂള്‍ 55 പോയന്‍റുമായി മൂന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വ്യക്തമായ മേധാവിത്വത്തോടെയാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് വീണ്ടും ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടത്്. 136 പോയന്‍റ് നേടിയ മാനന്തവാടിക്ക് പിന്നില്‍ 95 പോയന്‍റുമായി ജി.എച്ച്.എസ്.എസ് മീനങ്ങാടിയാണ് രണ്ടാമത്. 73 പോയന്‍റ് സമ്പാദ്യമുള്ള ദ്വാരക സേക്രഡ് ഹ ാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നാം സ്ഥാനം നേടി. ഉപജില്ല തലത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മാനന്തവാടി 290 പോയന്‍റുമായി കഴിഞ്ഞതവണത്തെ കിരീടം കൈവിടാതെ കാത്തു. 287 പോയന്‍റുമായി സുല്‍ത്താന്‍ ബത്തേരി രണ്ടാമതത്തെിയപ്പോള്‍ 240 പോയന്‍റാണ് വൈത്തിരി ഉപജില്ലയുടെ സമ്പാദ്യം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും മാനന്തവാടി ഉപജില്ലയാണ് ചാമ്പ്യന്മാര്‍. 330 പോയന്‍റ് നേടിയ മാനന്തവാടിക്ക് പിന്നില്‍ 317 പോയന്‍േറാടെ ബത്തേരി രണ്ടാം സ്ഥാനത്തൊതുങ്ങി. വൈത്തിരി ഉപജില്ലക്ക് 272 പോയന്‍േറ നേടാന്‍ കഴിഞ്ഞുള്ളൂ. യു.പി വിഭാഗത്തില്‍ 35 പോയന്‍റുമായി മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി.എസ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. 30 പോയന്‍റുമായി സുല്‍ത്താന്‍ ബത്തേരി സെന്‍റ് ജോസഫ്സ് ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. 28 പോയന്‍റുള്ള ബത്തേരി അസംപ്ഷന്‍ എ.യു.പി.എസ് മൂന്നാം സ്ഥാനത്തുണ്ട്. യു.പി വിഭാഗത്തില്‍ ഉപജില്ലാതല കിരീടം വൈത്തിരിക്കാണ്. 152 പോയന്‍റ് നേടിയ വൈത്തിരി മാനന്തവാടി ഉപജില്ലയുടെ (148) കടുത്ത വെല്ലുവിളിയാണ് അതിജീവിച്ചത്. 137 പോയന്‍റുമായി സുല്‍ത്താന്‍ ബത്തേരി മൂന്നാം സ്ഥാനത്തായി. യു.പി സംസ്കൃതോത്സവത്തില്‍ അസംപ്ഷന്‍ എ.യു.പി.എസ് ബത്തേരിയും എസ്.സി.എച്ച്.എസ്.എസ് പയ്യമ്പള്ളിയും 35 പോയന്‍റ് വീതം പങ്കിട്ട് ഒന്നാമതായി. രണ്ടാം സ്ഥാനം സെന്‍റ് മേരീസ് യു.പി.എസ് തരിയോട് കരസ്ഥമാക്കി. എ.യു.പി.എസ് കുഞ്ഞോം, എ.യു.പി.എസ് പടിഞ്ഞാറത്തറ എന്നിവര്‍ 20 പോയന്‍റ് വീതം നേടി മൂന്നാമതത്തെി. എച്ച്.എസ് സംസ്കൃതോത്സവത്തില്‍ 71 പോയന്‍റുമായി ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ ഒന്നാം സ്ഥാനവും 55 പോയന്‍റുമായി ഫാ. ജി.കെ.എം.എച്ച്.എസ് കണിയാരം രണ്ടാം സ്ഥാനത്തും 30 പോയന്‍റുമായി ജി.എച്ച്.എസ്.എസ് മീനങ്ങാടി മൂന്നാം സ്ഥാനത്തുമത്തെി. സംസ്കൃതോത്സവം ഉപജില്ല വിഭാഗത്തില്‍ 86 പോയന്‍റുമായി മാനന്തവാടി ഒന്നാം സ്ഥാനത്തും 83 പോയന്‍റുമായി വൈത്തിരി രണ്ടാം സ്ഥാനത്തും 75 പോയന്‍റുമായി സുല്‍ത്താന്‍ ബത്തേരി മൂന്നാം സ്ഥാനത്തുമത്തെി. ജില്ല കലോത്സവം സമാപനസമ്മേളനം ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ബി.എസ്. തിരുമേനി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ. ദേവകി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കടവന്‍ ഹംസ, പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, വര്‍ഗീസ് മുരിയന്‍കാവില്‍, കെ.എം. ഫൈസല്‍, ശകുന്തള സജീവന്‍ എന്നിവര്‍ സംസാരിച്ചു. കല്‍പറ്റ നഗരസഭ ചെയര്‍പേഴ്സന്‍ ഉമൈബ മൊയ്തീന്‍കുട്ടി, ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ജില്ല പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.പി. കുഞ്ഞുമോള്‍, പി. ഇസ്മായില്‍, സി. ഓമന, ബ്ളോക്ക് പഞ്ചായത്തംഗം പൗലോസ് കുറുമ്പേമഠം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല രാംദാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശകുന്തള സജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.