പനമരം: കര്‍ഷകരില്‍നിന്ന് സപൈ്ളകോയുടെ നെല്ല് സംഭരണം പനമരത്ത് താളംതെറ്റിയത് അധികൃതരുടെ അനാസ്ഥകൊണ്ട്. നെല്ല് സംഭരിക്കാനുള്ള മുറി ഒരുക്കിക്കൊടുക്കാത്തതാണ് പ്രശ്നമായത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച പനമരം കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടറുടെ ഓഫിസിന് മുന്നില്‍ ഏറെ നേരം വാഗ്വാദവുമുണ്ടായി. പനമരം പൊലീസ് സ്റ്റേഷന്‍ റോഡില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മുന്‍ വര്‍ഷങ്ങളില്‍ നെല്ല് സംഭരണം നടന്നത്. കര്‍ഷകര്‍ക്ക് നെല്ല് സപൈ്ളകോക്ക് വില്‍ക്കാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത്തവണ കെട്ടിടത്തിലെ റൂം ഒഴിവായി കിട്ടാത്തതിനാല്‍ സംഭരണം ഉണ്ടായില്ല. സപൈ്ളകോക്ക് നെല്ല് സംഭരിച്ചുകൊടുക്കേണ്ടത് പഞ്ചായത്താണെന്നാണ് പനമരത്തെ പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിടം പണിയുമ്പോള്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ സംഭരിക്കാനുള്ള ലക്ഷ്യത്തോടെ പഞ്ചായത്ത് വിഹിതം മുടക്കിയിരുന്നു. കൊയ്ത്തു കാലത്ത് നെല്ല് സംഭരണം മാത്രമാണ് തുടര്‍ന്ന് നടന്നത്. ഈ വര്‍ഷം അതും ഇല്ലാതായതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണം. കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഓഫിസ് കെട്ടിടത്തിലുണ്ട്. ഗോഡൗണ്‍ തുറക്കുമ്പോള്‍ ഈ ഓഫിസിന് അസൗകര്യമുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കര്‍ഷക വിരുദ്ധ നടപടിയാണ് പഞ്ചായത്ത് ഭരണ സമിതി കൈക്കൊള്ളുന്നതെന്ന് എടത്തുംകുന്ന് പാടശേഖര സമിതി ഭാരവാഹി എ.കെ. മോഹനന്‍ പറഞ്ഞു. ഗോഡൗണ്‍ തുറക്കാന്‍ സപൈ്ളകോ അധികൃതര്‍ തങ്ങളെ സമീപിച്ചിട്ടില്ളെന്നാണ് പനമരം പഞ്ചായത്ത് പ്രസിഡന്‍റ് ലിസി തോമസ് പറയുന്നത്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് റൂമിന്‍െറ താക്കോല്‍ പഞ്ചായത്ത് വാങ്ങിയിരുന്നു. 30 പാടശേഖര സമിതികളാണ് പനമരത്തുള്ളത്. ഒരു സമിതി 1500 കിന്‍റലിലേറെ നെല്ല് ഉല്‍പാദിപ്പിക്കുന്നുണ്ട്. 40 ചാക്കിലേറെ നെല്ലുണ്ടെങ്കില്‍ സപൈ്ളകോയുമായി ബന്ധപ്പെട്ട ലോറി ഉല്‍പാദന കേന്ദ്രത്തിലത്തെി സംഭരിക്കും. എന്നാല്‍, രണ്ടോ, മൂന്നോ കിന്‍റല്‍ വില്‍ക്കാനുള്ളവര്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ല. ഈ സാഹചര്യത്തിലാണ് സംഭരണ കേന്ദ്രത്തിന്‍െറ പ്രാധാന്യം. നിരവധി കര്‍ഷകര്‍ ഇത്തവണ സ്വകാര്യ കച്ചവട സ്ഥാപനങ്ങളില്‍ നെല്ല് കൊടുക്കാന്‍ നിര്‍ബന്ധിതരായി. ഗോഡൗണ്‍ തുറക്കാത്ത പ്രശ്നം ഉന്നയിച്ച് സമരം നടത്താന്‍ കര്‍ഷക സംഘടനയായ എഫ്.ആര്‍.എഫ് തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കര്‍ഷക വിരുദ്ധ നടപടി അനുവദിക്കില്ളെന്ന് എഫ്.ആര്‍.എഫ് സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ. ചാക്കോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.