ഇരുവൃക്കകളും തകരാറിലായ വിദ്യാര്‍ഥി സഹായം തേടുന്നു

കല്‍പറ്റ: ഇരുവൃക്കകളും തകരാറിലായ വിദ്യാര്‍ഥി ചികിത്സ സഹായം തേടുന്നു. പനമരം നീര്‍വാരം പടിഞ്ഞാറേക്കര മണിയുടെ മകന്‍ അക്ഷയ് മണിയാണ് ഉദാരമതികളുടെ കാരുണ്യം കാത്ത് കഴിയുന്നത്. നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയാണ് അക്ഷയ് മണി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലാണ് ഈ ബാലന്‍. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനായ മണിക്ക് മകന്‍െറ ചികിത്സ ചെലവ് താങ്ങാനാവുന്നതല്ല. ഇതേ തുടര്‍ന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് രക്ഷാധികാരിയും സ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് ഇ.എ. ശങ്കരന്‍ ചെയര്‍മാനും വാര്‍ഡ് മെംബര്‍ ശാരദ അച്ചപ്പന്‍ കണ്‍വീനറുമായി സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.വൈ. ജിനോയ് ട്രഷററാണ്. എസ്.ബി.ഐ അഞ്ചുകുന്ന് ബ്രാഞ്ചില്‍ 36409796943 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് (ഐ.എഫ്.എസ്.കോഡ്-എസ്.ബി.ഐ.എന്‍ 0008592).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.