യുവാവിന്‍െറ മരണം: അസ്വാഭാവികതയെന്ന് ബന്ധുക്കള്‍

പുല്‍പള്ളി: കബനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയ യുവാവിന്‍െറ മരണത്തില്‍ അസ്വാഭാവികതയുള്ളതായി ബന്ധുക്കള്‍. സീതാമൗണ്ട് കുന്നേല്‍ മുകുന്ദന്‍െറ മകന്‍ ധനീഷിനെ (30)യാണ് കഴിഞ്ഞദിവസം കബനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. ബുധനാഴ്ച വൈകീട്ടോടെ കബനിയിലെ മരക്കടവിലത്തെിയ യുവാവിനെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. യുവാവിനെ കാണാനില്ളെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് ധനീഷ് പുല്‍പള്ളി ഉത്സവത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. പിറ്റേന്ന് വീട്ടില്‍ തിരിച്ചത്തൊത്തതിനത്തെുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ധനീഷിന്‍െറ ബൈക്ക് മരക്കടവ് പമ്പ്ഹൗസിന് സമീപം മറിച്ചിട്ട നിലയിലാണ് കിടന്നിരുന്നത്. ഉടുത്തിരുന്ന മുണ്ട് പുഴയുടെ മറുഭാഗത്തുനിന്ന് ലഭിച്ചിരുന്നു. പുഴയുടെ മറുകരയായ മച്ചൂരില്‍ ധനീഷ് എത്തിയതായും പിന്നീട് മടങ്ങിപ്പോന്നതായും തോണിക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രിയില്‍ ധനീഷുമായി ചിലര്‍ വാക്തര്‍ക്കം ഉണ്ടാക്കിയതായും പറയപ്പെടുന്നു. ഇതത്തേുടര്‍ന്നാണത്രേ ബൈക്ക് മറിച്ചിട്ട നിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തില്‍ മുഖത്തടക്കം പരിക്കേറ്റ നിലയില്‍ പാടുകളുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. അവിവാഹിതനാണ്. മാതാവ്: സൗദാമിനി. സഹോദരി: ധന്യ. മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.