മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിനെ സര്‍ക്കാര്‍ കൈയൊഴിഞ്ഞതായി പരാതി. ബാവലി തോണിക്കടവ് തുറമ്പൂര്‍ കോളനിയിലെ വെള്ളുവിന്‍െറ മകന്‍ സുധീഷിനെയാണ് (19) ഡിസംബര്‍ 28ന് കടുവ ആക്രമിച്ച് പരിക്കേല്‍പിച്ചത്. ബാവലി പുഴയില്‍ കുളിക്കാന്‍ പോവുമ്പോഴായിരുന്നു കടുവയുടെ ആക്രമണം. കൂടെ ഉണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ തുടര്‍ ആക്രമണത്തില്‍നിന്ന് പിന്തിരിയുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ സുധീഷിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പട്ടികവര്‍ഗ വകുപ്പില്‍നിന്ന് രണ്ടുതവണയായി 4000 രൂപ ലഭിച്ചതല്ലാതെ റവന്യൂ, വനം വകുപ്പുകളില്‍നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ളെന്ന് സുധീഷ് പറഞ്ഞു. അതേസമയം, വകുപ്പ് തലത്തില്‍ ധനസഹായം നല്‍കുന്നതിനുള്ള യാതാരു ഉത്തരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ളെന്നും ആക്രമണമുണ്ടായ സമയത്ത് ചികിത്സക്ക് വ്യക്തിപരമായി സുധീഷിന്‍െറ ബന്ധുക്കള്‍ സഹായം നല്‍കിയിരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്ന മുറക്ക് നല്‍കും. സുധീഷ് ഇപ്പോഴും ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.