കണിയാമ്പറ്റ: 37ാമത് വയനാട് റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് തിരശ്ശീലയുയരാന്‍ ഇനി മൂന്നുനാള്‍. കലാമാമാങ്കത്തിന് മിഴിവേകാന്‍ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ വേദികള്‍ ഒരുങ്ങി. ജനുവരി 9, 10, 11 തീയതികളില്‍ 13 വേദികളിലായി 3000ത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന കലോത്സവം കെങ്കേമമാക്കാന്‍ സംഘാടകസമിതി സര്‍വ സജ്ജരായി. 500 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരയും 1000 പേര്‍ക്ക് ഒന്നിച്ച് മേള വീക്ഷിക്കാനുള്ള പ്രധാന പന്തലുമടക്കമുള്ള പണികള്‍ പൂര്‍ത്തിയായി. ഇത്തവണ വേദികള്‍ക്ക് വിവിധ രാഗങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. സംഘാടകസമിതി കലോത്സവ വേദി പ്ളാസ്റ്റിക് വിമുക്തമാക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. ഒമ്പതാം തീയതി രാവിലെ ഒമ്പതുമണിക്ക് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി. തങ്കം പതാക ഉയര്‍ത്തും. ഉച്ചക്കുശേഷം പ്രധാന വേദിയായ ശ്രീരാഗില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒ.ആര്‍. കേളു ഉപഹാര സമര്‍പ്പണം നടത്തും. മുന്‍ എം.എല്‍.എ എം.വി. ശ്രേയാംസ്കുമാര്‍, കൊച്ചിന്‍ മെട്രോ എം.ഡി ഇ. ശ്രീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാര്‍, കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ് കടവന്‍ ഹംസ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞായിഷ, ജില്ല പഞ്ചായത്തംഗങ്ങളായ കെ. മിനി, അനില തോമസ്, പി.കെ. അനില്‍കുമാര്‍, പി. ഇസ്മായില്‍, സി. ഓമന ടീച്ചര്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, എ.എന്‍. പ്രഭാകരന്‍, കെ.ബി. നസീമ, ഒ.ആര്‍. രഘു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല രാംദാസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് പി.എം. നാസര്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് പുന്നോളി, അഖില സുരേന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം. ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ ഗഫൂര്‍ കാട്ടി, എച്ച്.എസ്.എസ്.ടി ജില്ല കോഓഡിനേറ്റര്‍ കെ.കെ. വര്‍ഗീസ്, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. പ്രഭാകരന്‍, കെ. രമേശ് മാനന്തവാടി, എ.ഇ.ഒ എം. മമ്മു, പ്രിന്‍സിപ്പല്‍ കെ.ആര്‍. മോഹനന്‍, എ.ഇ. ജയരാജന്‍ എന്നിവര്‍ സംസാരിക്കും. 11ാം തീയതി വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി മുഖ്യാതിഥിയായിരിക്കും. കെ.എം. ഷാജി എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ ഉമൈബ മൊയ്തീന്‍കുട്ടി, ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ എന്നിവര്‍ സംസാരിക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ല വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ദേവകി, ജില്ല പഞ്ചായത്ത് മെംബര്‍മാരായ പി. ഇസ്മായില്‍, സി. ഓമന, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി. തങ്കം, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. പ്രഭാകരന്‍, പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.എം. ഫൈസല്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍. മോഹനന്‍, ഹെഡ്മാസ്റ്റര്‍ എ.ഇ. ജയരാജന്‍, പബ്ളിസിറ്റി കണ്‍വീനര്‍ വി. ദിനേഷ്കുമാര്‍, അക്കമഡേഷന്‍ കണ്‍വീനര്‍ ഇ. മുസ്തഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.