കല്‍പറ്റ: നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്‍െറ സാഹചര്യത്തില്‍ വാണിജ്യ വായ്പകള്‍ക്ക് മൊറട്ടോറിയവും പലിശയിളവും പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് വ്യാപാരി വ്യവസായി യൂത്ത് വിങ് 5,000 കത്തയക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതുവരെ വ്യാപാരികളുടെ ബാങ്കുകളിലേക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കും ഓവര്‍ ഡ്രാഫ്റ്റ് അടക്കമുള്ള വാണിജ്യ ലോണുകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയവും പലിശയിളവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ഒ.വി. വര്‍ഗീസും കല്‍പറ്റയില്‍ ജില്ല ട്രഷറര്‍ കെ. കുഞ്ഞിരായിന്‍ ഹാജിയും മാനന്തവാടിയില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. ഉസ്മാനും മീനങ്ങാടിയില്‍ ജില്ല സെക്രട്ടറി ഡോ. മാത്യു തോമസും പനമരത്ത് ജില്ല വൈസ്പ്രസിഡന്‍റ് കെ.ടി. ഇസ്മായിലും പുല്‍പള്ളിയില്‍ മത്തായി ആതിരയും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ല പ്രസിഡന്‍റ് ജോജിന്‍ ടി. ജോയ്, എന്‍.വി. അനില്‍കുമാര്‍, കുഞ്ഞുമോന്‍, ഷാജി, കെ.ടി. ജിജേഷ്, മുനീര്‍ നെടുങ്കരണ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.