ഫയര്‍ലൈന്‍ നിര്‍മാണം തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുതീ പ്രതിരോധിക്കുന്നതിനായി ഫയര്‍ലൈന്‍ നിര്‍മാണം തുടങ്ങി. ഇത്തവണ കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ലഭമായതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരു മാസം മുമ്പുതന്നെ ഫയര്‍ലൈന്‍ നിര്‍മാണം ആരംഭിച്ചു. വന്യജീവിസങ്കേതത്തില്‍ 116 കിലോമീറ്റര്‍ നീളത്തിലാണ് ഫയര്‍ലൈന്‍ തീര്‍ക്കുന്നത്. 75 ശതമാനത്തോളം ഫയര്‍ലൈന്‍ നിര്‍മാണം പൂര്‍ത്തിയാക്കി. പാതയോരത്തുനിന്ന് നിശ്ചിത അകലത്തില്‍ വനത്തോട് ചേര്‍ന്നാണ് ഫയര്‍ലൈന്‍ നിര്‍മിക്കുന്നത്. അഞ്ച് മീറ്റര്‍ വീതിയില്‍ പുല്ല് ചത്തെി ലൈനായി കൂട്ടിയിടും. ഈ പുല്ല് ഉണങ്ങുമ്പോള്‍ തീയിട്ട് കത്തിക്കും. അഞ്ച് മീറ്റര്‍ വീതിയില്‍ പുല്ല് കരിഞ്ഞുപോകുന്നതിനാല്‍ വനത്തിന് പുറത്തുനിന്ന് തീ വനത്തിനകത്തേക്ക് കയറുന്നത് തടയാന്‍ സാധിക്കും. മുത്തങ്ങ, ബത്തേരി, കുറിച്യാട്, തോല്‍പെട്ടി എന്നീ സങ്കേതങ്ങളിലാണ് ഫയര്‍ലൈന്‍ നിര്‍മാണം നടക്കുന്നത്. സങ്കേതത്തിന് സമീപത്തുള്ള കോളനികളിലെ ആളുകളെ ഉപയോഗിച്ചാണ് ഫയര്‍ലൈന്‍ നിര്‍മിക്കുന്നത്. ഇതിനു പുറമെ സൗത്ത്, നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളിലും ഫയര്‍ലൈന്‍ നിര്‍മാണം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.