സുല്‍ത്താന്‍ ബത്തേരി: സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ ദേവമാതാവിന്‍െറ ഓര്‍മപ്പെരുന്നാളും ഫാ. മത്തായി നൂറനാല്‍ മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും വിളക്കു നേര്‍ച്ചയും വിവിധ ചാരിറ്റി വിതരണവും പൊതുസമ്മേളനവും നടത്തുമെന്ന് പള്ളിക്കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി എട്ട് മുതല്‍ 15 വരെയാണ് തിരുനാള്‍. എട്ടിന് രാവിലെ 8.45ന് കുര്‍ബാന, 10.30ന് കൊടിയേറ്റ്, 11ന് വിശ്വാസികളുടെ ഭവനങ്ങളില്‍നിന്നും കൊണ്ടുവന്ന ആദ്യഫലങ്ങള്‍ ഉപയോഗിച്ച് പുഴുക്കുനേര്‍ച്ചയും ആദ്യഫല ലേലവും നടത്തും. ഒമ്പത് മുതല്‍ 14 വരെ എല്ലാ ദിവസവും രാവിലെ 7.30ന് കുര്‍ബാനയും ധ്യാന പ്രസംഗവും വിളക്കു നേര്‍ച്ചയും കൗണ്‍സലിങ്ങും ഉണ്ടായിരിക്കും. പത്തിന് പത്ത് മണിക്ക് സൗജന്യ പാരമ്പര്യ മെഡിക്കല്‍ ക്യാമ്പും 12ന് പത്ത് മണിക്ക് വിംസ് ആശുപത്രിയുടെ സഹകരണത്തോടെയുള്ള മെഡിക്കല്‍ ക്യാമ്പും നടത്തും. 14ന് മൂന്ന് മണിക്ക് ഇടവക സമ്മേളനം നടത്തും. 4.30ന് ചാരിറ്റി വിതരണ പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫാ. മത്തായി നൂറനാല്‍ മെമ്മോറിയല്‍ അവാര്‍ഡ് കോട്ടയം പഴയ സെമിനാരി പ്രഫ. ഫാ. ഡോ. ടി.ജെ. ജോഷ്വക്ക് നല്‍കും. ഇടവക നിര്‍മിച്ചു നല്‍കുന്ന വീടിന്‍െറ താക്കോല്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പരേതനായ മറ്റത്തില്‍ ബിനുവിന്‍െറ പിതാവിന് നല്‍കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ വിവാഹ ധനസഹായ വിതരണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ചികിത്സാധനസഹായം വിതരണം ചെയ്യും. ബത്തേരി ഭദ്രാസന സെക്രട്ടറി ഫാ. സഖറിയ വെളിയത്ത് 25 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് വിതരണം ചെയ്യും. ഇടവക മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് അധ്യക്ഷത വഹിക്കും. ആറ് മണിക്ക് സന്ധ്യാ നമസ്കാരം, 6.45ന് മാനിക്കുനി കുരിശിങ്കലേക്ക് നഗരപ്രദക്ഷിണം, 9.15ന് ദേവാലയ മട്ടുപ്പാവില്‍ നിന്നുള്ള വാഴ്വ്, 9.30ന് അത്താഴവിരുന്ന്. 15ന് രാവിലെ 8.30ന് പ്രതിഷ്ഠ ശുശൂഷ, ഒമ്പതിന് മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്‍മേല്‍ കുര്‍ബാന, 11 മണിക്ക് ചുങ്കം കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണം, 12.30ന് പൊതുസദ്യ. രണ്ടിന് കൊടിയിറക്കുന്നതോടെ തിരുനാള്‍ സമാപിക്കും. വികാരി ഫാ. ടി.എം. കുര്യാക്കോസ് തോലാലില്‍, സഹവികാരിമാരായ ഫാ. സിജു കുര്യാക്കോസ് പെരിശേരില്‍, ഫാ. ജസ്റ്റിന്‍ പൊട്ടക്കല്‍, മണി മാളിയേക്കല്‍, പൗലോസ് കൊല്ലംകുടിയില്‍, പ്രഫ. സജു ജേക്കബ് വടക്കത്ത്, ജോയി തേലക്കാട്ട്, ജോയി ചെമ്മിക്കാട്ട്, പ്രഫ. സണ്ണി മാത്യു, രാജന്‍ തോമസ് എന്നിരി, വി.വി. ജോയി, ഏലിയാസ് ജോണ്‍ കെ.ഒ. ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.