പനമരം: പനമരം ബ്ളോക്ക് പഞ്ചായത്തിനെ ജില്ലയിലെ ആദ്യത്തെ ഡിജിറ്റല്‍ ബ്ളോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. പനമരം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിനീത്കുമാറാണ് പ്രഖ്യാപനം നടത്തിയത്. അക്ഷയ പ്രോജക്ട്, വികാസ് പീഡിയ കേരള, ലീഡ് ബാങ്ക്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ കാഷ്ലെസ് ഡിജിറ്റല്‍ വയനാട് മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പനമരം ബ്ളോക്കില്‍പ്പെട്ട പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓരോ പഞ്ചായത്തിലും പൊതുജനങ്ങളില്‍ നാല്‍പതു പേരെ വീതവും വ്യാപാരികളില്‍ പത്തു പേരെയും പുതിയ ഡിജിറ്റല്‍ ധനകാര്യ ഇടപാടുകളിലേക്ക് കൊണ്ടുവന്നതിന്‍െറ ശേഷമാണ് പ്രഖ്യാപനം നടന്നത്. ഡിജിറ്റല്‍ പ്രഖ്യാപന ചടങ്ങില്‍ പനമരം അക്ഷയ സംരംഭകന്‍ കെ.എം. രമേശ് അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ എം.ബി. ശ്യാമള മുഖ്യപ്രഭാഷണവും വികാസ് പീഡിയ സ്റ്റേറ്റ് കോഓഡിനേറ്റര്‍ സി.വി. ഷിബു വിഷയാവതരണവും നടത്തി. അക്ഷയ ജില്ല കോഓഡിനേറ്റര്‍ ജിന്‍സി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി കെ.ടി. ഇസ്മായില്‍, പൂതാടി അക്ഷയ സംരംഭകന്‍ സജു ജനാര്‍ദനന്‍, മുന്‍ പനമരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. അക്ഷയ ബ്ളോക്ക് കോഓഡിനേറ്റര്‍ അമ്പിളി, സംരംഭകരായ പി.ആര്‍. സുഭാഷ്, ജോബി ജോര്‍ജ്, ഐ.ബി. വര്‍ക്കി, ഷമീന, റമീഫ്, ജാസിം, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.