മാനന്തവാടി: ആദിവാസി ചൂഷണം ചൂണ്ടിക്കാട്ടി മാവോവാദികള്‍ അവര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുന്നത് തടയിടുന്നതിനായി ആവിഷ്കരിച്ച തൊണ്ടര്‍നാട് പാക്കേജില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്‍െറ വേഗം. പ്രധാന വില്ലനാകുന്നതാകട്ടെ, വനംവകുപ്പും. അനുവദിച്ച തുകയില്‍ പകുതിയിലധികവും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചെലവഴിച്ചില്ല. പഞ്ചായത്തിലെ പന്ത്രണ്ട് ആദിവാസി കോളനികളില്‍ വികസനമത്തെിക്കുന്നതിനായി യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയിലെ പ്രവൃത്തികളാണ് പാതിവഴിയില്‍ നില്‍ക്കുന്നത്. റോഡ്, വീട്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയാണ് മാവോവാദികളുടെ നീക്കം തടയാന്‍ നടപടി തുടങ്ങിയത്. വികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തിലെ കോമ്പാറ, ചുരുളി, പന്നിപ്പാട്, ചാപ്പ, കാട്ടിമൂല, പെരിഞ്ചേരിമല, മരടി, മട്ടിലയം, അരിമല തുടങ്ങിയ കോളനികളിലെ അടിസ്ഥാന വികസനമാണ് എങ്ങുമത്തൊത്തത്. വികസനമത്തൊന്‍ പ്രാഥമികമായി റോഡ് സൗകര്യം വേണമെന്നതിനാല്‍ ആകെ അനുവദിക്കപ്പെട്ട അഞ്ചുകോടിയില്‍ ഒരുകോടി പതിനെട്ട് ലക്ഷം രൂപ റോഡ് നിര്‍മാണത്തിനായി മാറ്റിവെച്ചിരുന്നു. കോമ്പാറ 25 ലക്ഷം, ചുരുളി രണ്ടു ലക്ഷം, മരടി 10 ലക്ഷം, പെരിഞ്ചേരിമല 20 ലക്ഷം, പന്നിപ്പാട് 25 ലക്ഷം, ചാപ്പയില്‍ ഒരു ലക്ഷം, കാട്ടിമൂല 15 ലക്ഷം, മട്ടിലയം 10 ലക്ഷം, അരിമല 10 ലക്ഷം എന്നിങ്ങനെയായിരുന്നു റോഡുകള്‍ക്കായി മാറ്റിവെച്ച തുക. ഇതില്‍ പ്രധാനപ്പെട്ട കോമ്പാറ, പന്നിപ്പാട്, കാട്ടിമൂല, ചാപ്പയില്‍ എന്നീ റോഡുകളുടെ പ്രവൃത്തി വനംവകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തുടങ്ങിയിട്ടില്ളെന്നാണ് കരാറുകാരും നിര്‍വഹണ ഉദ്യോഗസ്ഥരും പറയുന്നത്. ഇതുവരെ 52 ലക്ഷം രൂപയുടെ റോഡ് നിര്‍മാണമാണ് പൂര്‍ത്തിയായത്. വീടുകളുടെ അവസ്ഥ ഇതിനെക്കാള്‍ ദയനീയമാണ്. പാക്കേജില്‍ ഉള്‍പ്പെട്ട 12 കോളനികളില്‍ ഇരുനൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇതില്‍ പകുതിയിലധികവും താമസയോഗ്യമായ വീടുകളില്ലാത്തവരാണ്. എന്നാല്‍, പദ്ധതിയില്‍ ഒരു വീടിന് 3,97,000 രൂപ പ്രകാരം 31 വീടുകള്‍ക്ക് 1,23,07,000 രൂപയാണ് നീക്കിവെച്ചത്. രണ്ടു വര്‍ഷംകൊണ്ട് മേല്‍ക്കൂര പൂര്‍ത്തിയാക്കിയതും ചുമര്‍കെട്ടി പൂര്‍ത്തിയാക്കിയതും നാലു വീതവും തറകെട്ടിയത് രണ്ടും അഡ്വാന്‍സ് തുക വാങ്ങിയത് രണ്ടു വീതവും ഉള്‍പ്പെടെ 12 വീടുകള്‍ക്കായി 20,60,000 രൂപ മാത്രമാണ് പാക്കേജില്‍നിന്ന് ചെലവഴിച്ചത്. 45 വീടുകള്‍ക്ക് കക്കൂസ് നിര്‍മിക്കാന്‍ 29,70,000 രൂപ നീക്കിവെച്ചപ്പോള്‍ 11 പേര്‍ക്കായി 7,26,000 രൂപ മാത്രമാണ് ഇതിനകം ചെലവഴിച്ചത്. പുതിയ സര്‍ക്കാര്‍ വന്നതോടെ മുന്‍ സര്‍ക്കാറിന്‍െറ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താല്‍പര്യവും കാണിക്കാതായി. ചുരുളി ആഞ്ഞിലിയിലും കല്ലിങ്കല്‍ ഇട്ടിലാട്ടില്‍ കോളനിയിലും ഓരോ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ 21,50,000 രൂപ വകയിരുത്തിയതില്‍ 2,50,000 രൂപ ചെലവഴിച്ച് ഇട്ടിലാട്ടില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കുകയും വൈദ്യുതിക്ക് ഫണ്ടില്ളെന്നതിന്‍െറ പേരില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നുകൊടുക്കാതിരിക്കുകയുമാണ്. ചുരുളിയില്‍ സ്ഥലം ലഭ്യമാവാത്തതിന്‍െറ പേരില്‍ പദ്ധതി നിര്‍ത്തിവെക്കുകയും ചെയ്തു. ചുരുക്കത്തില്‍ പാക്കേജില്‍ 2,94,31,000 രൂപ അടിസ്ഥാനസൗകര്യ വികസനത്തിനായി നീക്കിവെച്ചതില്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ചെലവഴിച്ചത് ഒരു കോടിയില്‍ താഴെ മാത്രമാണ്. 2016 ജനുവരി രണ്ടിന് ചാപ്പ കോളനി സന്ദര്‍ശിച്ച അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പട്ടികവര്‍ഗ മന്ത്രി പി.കെ. ജയലക്ഷ്മിയുമായിരുന്നു പാക്കേജിന് മുന്‍കൈയെടുത്തത്. ജില്ല കലക്ടര്‍ക്കായിരുന്നു പദ്ധതി ആസൂത്രണ ചുമതല. 2016 മാര്‍ച്ച് 31നുമുമ്പ് പൂര്‍ത്തിയാക്കുമെന്ന പറഞ്ഞ പ്രവൃത്തികളാണ് 2017 മാര്‍ച്ച് തുടങ്ങാറായിട്ടും ആദിവാസികള്‍ക്ക് പ്രയോജനപ്പെടാതെ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം നീണ്ടുപോകുന്നത്. അതേസമയം, പദ്ധതി നടപ്പില്‍ അഴിമതി നടക്കുന്നതായി പ്രചരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ കിടമത്സരമാണ്. ആദിവാസികളോടുള്ള സ്നേഹമല്ല ഇതിനു പിന്നിലെന്ന് മേല്‍ വികസനത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.