കിണറും ടാങ്കും നിര്‍മിച്ചിട്ട് ഏഴുവര്‍ഷം; മോട്ടോര്‍ സ്ഥാപിച്ചില്ല

മൂപ്പൈനാട്: അമ്പലക്കുന്ന് പട്ടികജാതി കോളനിയിലെ സ്ത്രീകള്‍ വെള്ളം ചുമന്ന് നടുവൊടിയുന്നു. കിണറും ടാങ്കും നിര്‍മിച്ച് ഏഴുകൊല്ലം കഴിഞ്ഞിട്ടും മോട്ടോര്‍, പമ്പ്ഹൗസ് എന്നിവ സ്ഥാപിക്കാത്തതാണ് ബുദ്ധിമുട്ടാവുന്നത്. ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഏഴ് വര്‍ഷം മുമ്പ് കോളനിയിലേക്കുള്ള കിണറും ടാങ്കും നിര്‍മിച്ചുവെങ്കിലും മോട്ടോറും പമ്പ് ഹൗസും സ്ഥാപിച്ചില്ല. ഏഴ് വര്‍ഷം പിന്നിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കോളനിയില്‍ ഉണ്ടായിരുന്ന രണ്ട് കിണറുകള്‍ വറ്റി. പദ്ധതി കിണറില്‍ വെള്ളമുണ്ടെങ്കിലും തലയില്‍ ചുമന്ന് കയറ്റം കയറേണ്ട അവസ്ഥയാണ്. കോളനിയിലെ 15 കുടുംബങ്ങളും ഇത്തരത്തില്‍ ദുരിതമനുഭവിക്കുകയാണ്. ഗ്രാമസഭ യോഗങ്ങളില്‍ പലവട്ടം പ്രശ്നമവതരിപ്പിച്ചെങ്കിലും പരിഹാരമില്ളെന്ന് പരാതി ഉയര്‍ന്നു. അഞ്ചര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ളെന്നാണ് കോളനിവാസികളുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.