പട്ടയപ്രശ്നം: താലൂക്ക് ഓഫിസിനെ മുള്‍മുനയില്‍ നിര്‍ത്തി സമരക്കാര്‍

മാനന്തവാടി: പട്ടയപ്രശ്നത്തിന്‍െറ പേരില്‍ മാനന്തവാടി താലൂക്ക് ഓഫിസില്‍ ആകാംക്ഷനിറഞ്ഞ നിമിഷങ്ങള്‍. ഒരു മണിക്കൂറോളമാണ് നാടകീയ രംഗങ്ങള്‍ നടന്നത്. രാവിലെ 11.35ഓടെയാണ് മക്കിമല പട്ടയസമരത്തില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ തഹസില്‍ദാര്‍ എന്‍.ഐ. ഷാജുവിനെ കാണാന്‍ ഓഫിസില്‍ എത്തിയത്. ക്യാമ്പിനുള്ളില്‍ കയറിയ മേഴ്സി, അന്നു എന്നീ സ്ത്രീകള്‍ തങ്ങള്‍ക്ക് ഉടന്‍ പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടു. ഇതിനിടയില്‍ കൂടെ ഉണ്ടായിരുന്ന വാവച്ചന്‍ വാതിലിന്‍െറ കുറ്റിയിടുകയും അരയില്‍ തിരുകിയ മണ്ണെണ്ണക്കുപ്പി എടുത്ത് മണ്ണെണ്ണ ദേഹത്തൊഴിക്കുകയും ലൈറ്റര്‍ പിടിച്ച് തീകൊളുത്തുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഈ സമയം തഹസില്‍ദാര്‍ ഫോണിലൂടെ വിവരം ജീവനക്കാരെ അറിയിച്ചു. ഇതോടെ വിവരമറിഞ്ഞ് താലൂക്ക് ഓഫിസ് പരിസരം ജനനിബിഡമായി. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് കുതിച്ചത്തെി. പൊലീസ് അനുനയശ്രമം നടത്തിയെങ്കിലും സമരക്കാര്‍ ജില്ല കലക്ടര്‍ എത്താതെ മുറി തുറക്കില്ളെന്ന വാശിയിലായിരുന്നു. തുടര്‍ന്ന് സ്ഥലത്തത്തെിയ സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന പുറത്തുള്ള നേതാക്കളുമായി സംസാരിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. പിന്നാലെ എത്തിയ എ.എസ്.പി ജി. ജയദേവ് സബ്കലക്ടറുമായി ചര്‍ച്ച നടത്തുകയും വാതില്‍ പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ 12.15ഓടെ അഗ്നിരക്ഷ യൂനിറ്റ് ഞൊടിയിടകൊണ്ട് ജനലിന്‍െറ ചില്ല് തകര്‍ത്ത് വെള്ളം അകത്തേക്ക് പമ്പ് ചെയ്യുകയും വാതിലിന്‍െറ കൊളുത്ത് തകര്‍ക്കുകയും ചെയ്തു. നിമിഷനേരംകൊണ്ട് പൊലീസ് തഹസില്‍ദാരെയും സമരക്കാരെയും പുറത്തത്തെിക്കുകയും ചെയ്തു. വാഹനത്തില്‍ കയറാന്‍ തയാറാകാതിരുന്ന സമരക്കാരെ ബലമായി ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെയാണ് ഉദ്വേഗത്തിന് പരിസമാപ്തിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.