മാനന്തവാടി: പട്ടയപ്രശ്നത്തിന്‍െറ പേരില്‍ മാനന്തവാടി തഹസില്‍ദാറെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ട് സമരക്കാര്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ആര്‍.എസ്.പി ലെനിനിസ്റ്റ് ജില്ല സെക്രട്ടറി പനമരം സ്വദേശിയും കല്‍പറ്റ മെസ് ഹൗസ് റോഡില്‍ താമസക്കാരനുമായ മീത്തില്‍ പറമ്പില്‍ ബെന്നി ചെറിയാന്‍ (44), താലൂക്ക് സെക്രട്ടറി അമ്പുകുത്തി പാറേക്കാട്ടില്‍ ടോമി (47), ആര്‍.വൈ.എഫ് ജില്ല സെക്രട്ടറി കല്‍പറ്റ റാട്ടക്കൊല്ലി പുത്തന്‍പറമ്പില്‍ പി.സി. ബിജു (28), താഹസില്‍ദാറുടെ ഓഫിസില്‍ ആത്മഹത്യ ഭീഷിണി മുഴക്കിയ മക്കിമല പീടികകുന്നേല്‍ വാവച്ചന്‍ (56), വെളിയത്ത് മേഴ്സി വര്‍ക്കി (55), അത്തിമല കോളനി അന്നു (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെന്നി ചെറിയാന്‍ വെള്ളമുണ്ട, കമ്പളക്കാട്, കല്‍പറ്റ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമം, ഗൂഢാലോചന, ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, സംഘംചേരല്‍ തുടങ്ങിയ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതേസമയം, കേസ് അട്ടിമറിക്കാന്‍ ശക്തമായ സമ്മര്‍ദം പൊലീസിനുമേല്‍ ഉണ്ട്. ഇതുമൂലം രാത്രി വൈകിയും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സ്റ്റേഷന് മുന്നില്‍ വന്‍സുരക്ഷയാണ് ഒരുക്കിയത്. ആരെയും സ്റ്റേഷനില്‍ കയറ്റാന്‍ തയാറാകാതിരുന്ന പൊലീസ് പരാതികള്‍ സ്റ്റേഷന് പുറത്തുവെച്ചാണ് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരെപ്പോലും സ്റ്റേഷനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.