കല്‍പറ്റ: ജില്ലയിലെ ബാങ്ക് നിക്ഷേപം 4,815 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായത്. പ്രവാസിനിക്ഷേപം 35 ശതമാനം വര്‍ധിച്ച് 557 കോടിയായി. ഈ കാലയളവില്‍ മൊത്തം വായ്പ 5,057 കോടിയായി ഉയര്‍ന്നു. വായ്പനിക്ഷേപാനുപാതം 105 ശതമാനം രേഖപ്പെടുത്തി. സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ മൂന്ന് പാദവര്‍ഷങ്ങളില്‍ ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ 28 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി യോഗം ഉദ്ഘാടനം ചെയ്തു. 13ാം പഞ്ചവത്സര പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബാങ്കും സംയുക്തമായ കാര്‍ഷിക-വ്യവസായ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പരിപാടിയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളില്‍ കൂടുതല്‍ ആളുകള്‍ക്ക് വായ്പ ലഭ്യമാക്കണമെന്നും വായ്പവ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാങ്ക് ഇടപാടുകള്‍ പരമാവധി കറന്‍സിരഹിതമാകുന്നതോടെ നോട്ട് നിരോധനത്തിന്‍െറ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനാകുമെന്ന് യോഗം വിലയിരുത്തി. 4,280 കോടി രൂപ വിഭാവനം ചെയ്യുന്ന 2017-18 സാമ്പത്തികവര്‍ഷത്തെ ഡിസ്ട്രിക്ട് ക്രെഡിറ്റ് പ്ളാന്‍ യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി പ്രകാശനം ചെയ്തു. ഇതില്‍ 4,000 കോടി രൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ളതാണ്. കനറാ ബാങ്ക് കോഴിക്കോട് മേഖല ഡിവിഷനല്‍ മാനേജര്‍ ആര്‍.വി. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറമ്മല്‍, നബാര്‍ഡ് എ.ജി.എം എന്‍.എസ്. സജികുമാര്‍, ലീഡ് ഡിസ്ട്രിക്ട് ഡിവിഷനല്‍ മാനേജര്‍ എം.ഡി. ശ്യാമള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.