മുണ്ടുപാറക്കുന്ന് ക്വാറി: നീക്കം തടഞ്ഞു

തൃക്കൈപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ മുണ്ടുപാറക്കുന്നില്‍ ക്വാറി തുടങ്ങാനുള്ള നീക്കം ലാന്‍ഡ് ആന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ തടഞ്ഞു. ഒരു അനുമതിയുമില്ലാതെയാണ് ക്വാറി പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കം നടത്തുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ക്വാറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് നടപടി. അതി പരിസ്ഥിതി പ്രാധാന്യമുള്ള ഇവിടെ ക്വാറിക്കായി വഴി നിര്‍മിച്ചിട്ടുണ്ട്. വീട് നിര്‍മിക്കുന്നതിനാണ് വഴിയെന്നാണ് പഞ്ചായത്തില്‍ അറിയിച്ചത്. എന്നാല്‍, വഴി പാറയുടെ സമീപത്തേക്കാണ്. 45 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള സ്ഥലത്തുകൂടിയാണ് വഴി. ഇത്രയും ചരിവുള്ള സ്ഥലത്തെ മണ്ണ് ഒരു കാരണവശാലും നീക്കരുത്. നീക്കം ചെയ്ത മണ്ണിട്ട് സമീപത്തെ ചെറു ജലസ്രോതസ്സുകള്‍ മൂടുകയും ചെയ്തു. അധികൃതര്‍ പരിശോധനക്കത്തെിയപ്പോള്‍ നിരവധി ആളുകളാണ് പരാതിയുമായി എത്തിയത്. ഇവിടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടു. നിയമങ്ങള്‍ പാലിക്കാതെ വഴി വെട്ടിയതിനാല്‍ ദുരന്തനിവാരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി കേസ് എടുക്കാനും നിര്‍ദേശം നല്‍കും. നിരവധി നീരുറവകളുടെ ഉത്ഭവസ്ഥലവും ചെറു ജീവികളുടെ ആവാസകേന്ദ്രവുമായ സ്ഥലത്താണ് ക്വാറി ആരംഭിക്കാന്‍ പോകുന്നത്. വനാതിര്‍ത്തിയില്‍നിന്നും 500 മീറ്റര്‍ മാത്രം ദൂരമേ പുതിയ ക്വാറിയിലേക്കുള്ളൂ. ക്വാറി വരുന്നതോടെ മലയില്‍നിന്ന് ഉദ്ഭവിക്കുന്ന ജലസ്രോതസ്സുകള്‍ ഇല്ലാതാകുകയും സമീപപ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്യും. ഇതിനെതിരെ നാട്ടുകാര്‍ രംഗത്തത്തെിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നിര്‍മാണം നടത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.