കാട്ടുതീ വയനാട് വന്യജീവി സങ്കേതത്തിനടുത്തത്തെി

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകത്തിലെ വനത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തത്തെി. ഏതു നിമിഷവും വയനാടന്‍ കാടുകളിലേക്കും തീ പടരാനുള്ള സാഹചര്യമാണുള്ളത്. കര്‍ണാടകത്തില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ വയനാട്ടില്‍ എല്ലാവിധ മുന്‍കരുതലുകളും എടുത്തിരുന്നു. 10 മീറ്റര്‍ വീതിയില്‍ ഫയര്‍ലൈന്‍ നിര്‍മിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ ഇരുനൂറോളം വനപാലകര്‍ വനത്തിനുള്ളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കൊളവള്ളി, ദൊഡ്ഡഡ്ഡകുളസി, ഗോളൂര്‍, നല്ലിക്കല്ല് എന്നിവിടങ്ങളിലായാണ് തീയത്തെിയത്. കാറ്റത്ത് പാറിവരുന്ന തീപ്പൊരികള്‍ കൃത്യസമയത്ത് അണക്കുന്നതിനാല്‍ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ കയറിയിട്ടില്ല. വനത്തിനുള്ളിലായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. പല സ്ഥലത്തേക്കും വാഹനങ്ങള്‍ എത്താത്തതിനാല്‍ വനം വകുപ്പ് ജീവനക്കാര്‍ കാല്‍നടയായാണ് പരിശോധന നടത്തുന്നത്. സാധ്യമായിടത്തെല്ലാം വാഹനമുപയോഗിച്ചും റോന്ത് ചുറ്റുന്നുണ്ട്. ഫയര്‍ ബീറ്ററുകളും കന്നാസുകളില്‍ നിറച്ച വെള്ളവുമായാണ് തീപ്പൊരികള്‍ കെടുത്തുന്നത്. 500 ലിറ്റര്‍ വരെ വെള്ളം വാഹനത്തില്‍ നിറച്ച് സാധ്യമായിടത്തെല്ലാം എത്തിച്ചിട്ടുണ്ട്. തീ പടരാന്‍ തുടങ്ങിയ ശനിയാഴ്ച മുതല്‍ വയനാട് വന്യജീവി സങ്കേതത്തിലെയും ചെതലയം റേഞ്ചിലെയും വനപാലകര്‍ അതിര്‍ത്തിയില്‍ നില്‍ക്കുകയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും ഇവിടേക്കത്തെിക്കുകയാണ് ചെയ്യുന്നത്. മൂന്നുദിവസം തുടര്‍ച്ചയായി വനത്തില്‍ കഴിയേണ്ടി വന്നതിനാല്‍ വനപാലകര്‍ തീര്‍ത്തും അവശരാണ്. കര്‍ണാടകത്തിലെ കല്‍ക്കര റേഞ്ച് ഭൂരിഭാഗവും കത്തിത്തീര്‍ന്നെന്നാണ് അനൗദ്യോഗിക വിവരം. വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ പടരുന്നത് ഏതുവിധേനയും തടയാനുള്ള കഠിന പരിശ്രമത്തിലാണ് വനം വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.