ബന്ദിപ്പൂരിലെ തീ; ഉള്ളുകിടുങ്ങി വയനാട്

പുല്‍പള്ളി: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി കേന്ദ്രത്തിലുണ്ടായ കാട്ടുതീ വയനാട് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തീ പടര്‍ന്ന മുളയൂര്‍ കല്‍ക്കര, ബേഗൂര്‍ റേഞ്ചുകള്‍ വയനാടിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലങ്ങളാണ്. ആയിരം ഹെക്ടറിലേറെ വനം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കത്തിയമര്‍ന്നതായാണ് സൂചന. ഇന്നലെയും ഹൊസള്ളി വനത്തില്‍ തീ പടര്‍ന്നുപിടിച്ചിരുന്നു. ഉണക്കമരങ്ങള്‍ക്കും മുളങ്കൂട്ടങ്ങള്‍ക്കും തീ പിടിക്കുമ്പോള്‍ ഏറെ ഉയരത്തില്‍ അഗ്നിശകലങ്ങള്‍ പറക്കുന്നു. ഇത് കൃഷിയിടത്ത് വീണാല്‍ വരണ്ടുണങ്ങിക്കിടക്കുന്ന തോട്ടങ്ങള്‍ പൂര്‍ണമായും കത്തിയമരും. കന്നാരം പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ഭയപ്പാടിലാണ്. വീടുകള്‍ക്കുമേലും മറ്റും തീപ്പൊരികള്‍ വീഴുന്നത് പതിവായി. ഇതിനുപുറമെ കാട് കത്തിയ ചാരം കിലോമീറ്ററുകള്‍ വരെ പറന്നത്തെുന്നു. അതിര്‍ത്തി വനങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചതോടെ വന്യജീവികള്‍ നിലനില്‍പിനായി പരക്കംപായുകയാണ്. വനാതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ വന്യജീവികളെ ഭയന്നാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.