കല്‍പറ്റ: എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, ആദിവാസി വികസന പ്രവര്‍ത്തക സമിതി, സീഡ് കെയര്‍, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള കുടംബശ്രീ മിഷന്‍ എന്നിവ സംയുക്തമായി എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച വയനാട് വിത്തുത്സവം കര്‍ഷകരുടെ വിത്തുകൈമാറ്റത്തോടെ സമാപിച്ചു. കര്‍ഷകരുടെ വിത്തുകൈമാറ്റം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ കെ.വി. ദിവാകരന് നല്‍കി ഉദ്ഘാടനം ചെയ്തു. വിത്തുകള്‍ കാര്‍ഷിക ജൈവവൈവിധ്യത്തിന്‍െറ പ്രധാന സ്രോതസ്സാണെന്നും വിത്തുവൈവിധ്യം സംരക്ഷിക്കാന്‍ കര്‍ഷകര്‍ തയാറാവണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. സമാപന സമ്മേളനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. വയനാടന്‍ നെല്‍പാടങ്ങള്‍ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കല്‍പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, കല്‍പറ്റ നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി. ആലി, സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍, ആദിവാസി വികസന പ്രവര്‍ത്തക സമിതി മുന്‍ പ്രസിഡന്‍റ് എ. ദേവകി, പഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വി.എം. നാസര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച സ്റ്റാളിനുള്ള ഒന്നാം സമ്മാനം കണിയാമ്പറ്റ പഞ്ചായത്തിനും രണ്ടാംസമ്മാനം വെള്ളമുണ്ട പഞ്ചായത്തിനും സ്പെഷല്‍ പ്രൈസ് എടവക പഞ്ചായത്തിനും ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.കെ. അസ്മത്ത് വിതരണം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. എം.കെ. പ്രസാദ് രാജേഷ് അഞ്ചിലന് ഉപഹാരം നല്‍കി. പഞ്ചായത്തുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ നിര്‍വഹിച്ചു. കര്‍ഷകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നബാര്‍ഡ് എ.ജി.എം എന്‍.എസ്. സജികുമാര്‍ നിര്‍വഹിച്ചു. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ സ്വാഗതവും സയന്‍റിസ്റ്റ് ടി.ആര്‍. സുമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.