കലാലയങ്ങളില്‍ സംഘടന സ്വാതന്ത്ര്യം വേണം –എസ്.എഫ്.ഐ

മാനന്തവാടി: കേരളത്തിലെ കലാലയങ്ങളില്‍ സംഘടന സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് എസ്.എഫ്.ഐ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതാണ് കേരളത്തിലെ കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. സ്വാശ്രയ മാനേജ്മെന്‍റുകളുടെ കൊള്ളയടി അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭ കമ്യൂണിറ്റി ഹാളില്‍ തയാറാക്കിയ കെ.വി. സുധീഷ് നഗറില്‍ പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം നിധിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയില്‍ ജില്ല പ്രസിഡന്‍റ് കെ.എ. അനുപ്രസാദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സംഘാടകസമിതി ട്രഷറര്‍ പി.വി. സഹദേവന്‍ സ്വാഗതം പറഞ്ഞു. അര്‍ജുന്‍ ഗോപാല്‍ രക്തസാക്ഷി പ്രമേയവും മുഹമ്മദ് ഷാഫി അനുശോചനപ്രമേയവും അവതരിപ്പിച്ചു. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് കെ.എ. അനു പ്രസാദ് കണ്‍വീനറും അര്‍ജുന്‍ ഗോപാല്‍, ഹരിശങ്കര്‍, വൈഷ്ണവി, ഷിജില എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ല സെക്രട്ടറി എം.എസ്. ഫെബിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സല്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.