നവീകരിച്ചിട്ടും പ്രവര്‍ത്തിപ്പിക്കാതെ മള്‍ട്ടിമീഡിയ തിയറ്റര്‍

അമ്പലവയല്‍: പൈതൃക മ്യൂസിയത്തിനോടനുബന്ധിച്ച് 10 വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി ഉപയോഗിച്ചിരുന്ന മള്‍ട്ടിമീഡിയ തിയറ്റര്‍ പ്രവൃത്തിക്കാതായിട്ട് ഒരു വര്‍ഷം. മ്യൂസിയത്തിലത്തെുന്ന വിദേശികളടക്കമുള്ള സന്ദര്‍ശകര്‍ക്ക് വയനാടിന്‍െറ കാര്‍ഷിക, വിനോദ, ജീവിതരീതികള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന 50 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനങ്ങള്‍ ഇവിടെ സംഘടിപ്പിച്ചിരുന്നു. 20 കാഴ്ചക്കാരോ അതല്ളെങ്കില്‍ 200 രൂപ കൗണ്ടറില്‍ അടച്ചാലോ മ്യൂസിയത്തിലത്തെുന്ന സന്ദര്‍ശകര്‍ക്കായി പ്രദര്‍ശനം നടന്നിരുന്നു. ഒരുവര്‍ഷം മുമ്പാണ് ടൂറിസം ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപ ചെലവില്‍ കെട്ടിടം പൂര്‍ണമായും ശീതീകരിച്ച് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 70ലധികം പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്നതാണ് തിയറ്റര്‍. നവീകരണം പൂര്‍ത്തിയാക്കിയതിനുശേഷം ഒരു പ്രദര്‍ശനംപോലും തിയറ്ററില്‍ നടന്നിട്ടില്ല. ഉപയോഗിക്കാത്തതിനാല്‍ തിയറ്റര്‍ ഉപകരണങ്ങള്‍ നശിക്കുന്നു. മുമ്പ് ഉപയോഗിച്ചിരുന്ന സീഡി കാലഹരണപ്പെട്ടതാണെന്നും പുതിയ സീഡിക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ലഭ്യമായാല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതരുടെ ന്യായം. ഇനി സീഡി ലഭ്യമായാല്‍തന്നെ ഒരുവര്‍ഷമായി അടച്ചിട്ട തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും കാലത്തിനൊത്ത മാറ്റത്തോടെ തയാറാക്കേണ്ടിവരും. ഇത് തിയറ്ററിന്‍െറ പ്രവര്‍ത്തനം ഇനിയും വൈകാന്‍ ഇടയാക്കും. ദിനേന നിരവധി സഞ്ചാരികളത്തെുന്ന പൈത്യക മ്യൂസിയത്തിലെ മള്‍ട്ടിമീഡിയ തിയറ്റര്‍ ഉടന്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചാല്‍ സന്ദര്‍ശകര്‍ക്ക് വയനാടന്‍ ജീവിതരീതികളെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ സഹായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.