ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നില്‍പ് സമരവും ഭൂസമര പ്രഖ്യാപനവും

കല്‍പറ്റ: രണ്ടു ദിവസം നീളുന്ന മുത്തങ്ങ ദിനാചരണത്തിന്‍െറ ഭാഗമായി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ ഭൂസമര റാലിയും നില്‍പ് സമരവും നടത്തി. കല്‍പറ്റ ആശുപത്രി ജങ്ഷനില്‍നിന്ന് പ്രകടനം ആരംഭിച്ചു. കലക്ടറേറ്റ് പടിക്കല്‍ എത്തി പ്രവര്‍ത്തകര്‍ മൂന്നു മണിക്കൂര്‍ നീണ്ട നില്‍പ് സമരവും ഭൂസമര പ്രഖ്യാപനവും നടത്തി. സമരം മുത്തങ്ങയില്‍ കൊല്ലപ്പെട്ട ജോഗിയുടെ മകന്‍ ദീപശിഖ കത്തിച്ച് ഉദ്ഘാടനം ചെയ്തു. സമരപ്രഖ്യാപനം ഗോത്രമഹാസഭ കോഓഡിനേറ്റര്‍ എം. ഗീതാനന്ദന്‍ നിര്‍വഹിച്ചു. മാര്‍ച്ച് രണ്ടാം വാരത്തില്‍ വയനാട് കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നില്‍പ് സമരം ആരംഭിക്കും. മുത്തങ്ങയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് രണ്ടാംഘട്ട ലിസ്റ്റിന് അംഗീകാരം നല്‍കുക, പട്ടയം നല്‍കിയ മുഴുവന്‍ കുടുംബങ്ങളെയും കുടിയിരുത്തുക, മുത്തങ്ങയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, തൊഴില്‍രഹിതരായ ആദിവാസികള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. സി. ജയകുമാര്‍ അധ്യക്ഷതവഹിച്ചു. പി.എം. വിനോദ്, സി.ജെ. തങ്കച്ചന്‍, കുഞ്ഞമ്മ മൈക്കിള്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. സമരത്തിന്‍െറ ഭാഗമായി ഞായറാഴ്ച തേറ്റമല എസ്റ്റേറ്റ്, മുത്തങ്ങ പുനരധിവാസ ഭൂമിയില്‍ ജോഗിയുടെ കുടുംബത്തെ കുടിയിരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.