സി.എസ്.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തുടക്കമായി

കല്‍പറ്റ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വിസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ പ്രാഥമിക ഘട്ടത്തിന് സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ തുടക്കമായി. ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് 12 ടീമുകളാണ് മാറ്റുരക്കുന്നത്. ജില്ല പൊലീസ്, റവന്യൂ റൈവല്‍സ്, എജുക്കേഷന്‍, മൃഗസംരക്ഷണം, പൊതുമരാമത്ത്, വില്‍പന നികുതി, പഞ്ചായത്ത്, ജലസേചനം, കെ.എസ്.ഇ.ബി, ആരോഗ്യം, സഹകരണം, കണ്‍സോര്‍ട്ട്യം ടീമുകളാണ് മത്സരരംഗത്തുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് നാസര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.പി.എല്‍ സ്പോണ്‍സര്‍മാരായ അമാന ടയോട്ട മാര്‍ക്കറ്റിങ് മാനേജര്‍ സുരേഷ്, സി.എസ്.പി.എല്‍ ചെയര്‍മാന്‍ ജയന്‍, നിഥിന്‍ ഷാജി, സാബു എബ്രഹാം, അഭിലാഷ്, വരുണ്‍ പി.ഗോപി, ഹരീഷ് ബാബു, മുകേഷ്, സിമോജ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ വാണിജ്യനികുതി വകുപ്പ് ജലസേചന വകുപ്പിനെ 10 വിക്കറ്റിന് തോല്‍പിച്ചു. മറ്റു മത്സരങ്ങളില്‍ ജില്ല പൊലീസ് കെ.എസ്.ഇ.ബിയെയും വാണിജ്യനികുതി വകുപ്പ് സഹകരണ സ്ട്രൈക്കേഴ്സിനെയും പരാജയപ്പെടുത്തി. രണ്ടാംദിന മത്സരത്തില്‍ ജില്ല പൊലീസ് പഞ്ചായത്ത് വകുപ്പിനെയും കോഓപറേറ്റിവ് സ്ട്രൈക്കേഴ്സ് ഇറിഗേഷന്‍ വകുപ്പിനെയും കെ.എസ്.ഇ.ബി പഞ്ചായത്ത് വകുപ്പിനെയും പരാജയപ്പെടുത്തി. 19ന് നടക്കുന്ന മത്സരത്തില്‍ റവന്യൂ വകുപ്പ് മൃഗസംരക്ഷണ വകുപ്പുമായും കണ്‍സോര്‍ട്ട്യം ടീമുമായും ജില്ല പൊലീസ് ആരോഗ്യ വകുപ്പുമായും മൃഗസംരക്ഷണ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായും ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.