മാനന്തവാടി: നിരവില്‍ പുഴയില്‍ എസ്.ഡി.പി.ഐ -യൂത്ത് ലീഗ് സംഘര്‍ഷത്തില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ നിരവില്‍പ്പുഴ യൂത്ത് ലീഗ് സെക്രട്ടറിയും എസ്.ടി.യു ചുമട്ടുതൊഴിലാളി യൂനിയന്‍ അംഗവുമായ കുനിയില്‍ അസീസ് (44), പള്ളിയറക്കണ്ടി നിസാര്‍ (31) എന്നിവരെ മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുഞ്ഞോം പുത്തലത്ത് ഹമീദ ്(59), നിരവില്‍പ്പുഴ കളത്തില്‍ അസ്നാസ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവില്‍പ്പുഴയിലെ ചുമട്ട് തൊഴിലാളികളുടെ വിശ്രമകേന്ദ്രത്തില്‍ ഇരിക്കുകയായിരുന്ന രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഒമ്പതംഗ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. കമ്പിപ്പാര, വടിവാള്‍ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചായിരുന്നു മര്‍ദനം. കുനിയില്‍ അസീസിന്‍െറ തലക്കും കാലിനും കൈക്കും പരിക്കേറ്റു. നിസാറിന്‍െറ കാലിനും കൈക്കും മര്‍ദനത്തില്‍ മുറിവേറ്റിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് എസ്.ഡി.പി.ഐക്കാര്‍ സംഘം ചേര്‍ന്ന് മുസ്ലിം ലീഗിന്‍െറ പോസ്റ്ററുകള്‍ നശിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. സംഭവത്തില്‍ ഇതുവരെയായിട്ടും ഒരാളെ പോലും കസ്റ്റഡിയിലെടുത്തിട്ടില്ളെന്നും നിരവധി കേസുകളില്‍ പ്രതികളായവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അസീസും നിസാറും പറഞ്ഞു. പുല്‍പള്ളി സി.ഐ അബ്ദുല്‍ റഷീദാണ് കേസ് അന്വേഷിക്കുന്നത്. വെള്ളമുണ്ട എസ്.ഐ എം. മനോഹരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത്ലീഗ് പ്രവര്‍ത്തകരെ ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, വൈസ് പ്രസിഡന്‍റ് എം.കെ. അബൂബക്കര്‍ ഹാജി, മണ്ഡലം ലീഗ് ജനറന്‍ സെക്രട്ടറി പടയന്‍ മുഹമ്മദ്, സെക്രട്ടറി കേളോത്ത് അബ്ദുല്ല, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി പി.കെ. അമീന്‍ തുടങ്ങിയവര്‍ ജില്ല ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.