കല്‍പറ്റ: തകര്‍ന്നുകിടക്കുന്ന കല്‍പറ്റ-പടിഞ്ഞാറത്തറ റോഡ് ഉടന്‍ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.ഡബ്ള്യൂ.ഡി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍നിന്നും കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍നിന്നും നിരവധി പേര്‍ ധര്‍ണയില്‍ പങ്കെടുത്തു. കല്‍പറ്റ-പടിഞ്ഞാറത്തറ റോഡ് കുണ്ടും കുഴിയും നിറഞ്ഞു പാടെ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. വര്‍ഷങ്ങളായി ഈ റോഡില്‍ കാര്യമായ നവീകരണ പ്രവൃത്തികളോ അറ്റകുറ്റപ്പണികളോ നടത്താത്തതിനാല്‍ ജില്ലയിലെ തന്നെ ഏറ്റവും മോശമായ പൊതുമരാമത്ത് റോഡാണിത്. സ്റ്റേറ്റ് ഹൈവേ 54ല്‍ പെട്ട ഈ റോഡില്‍ കല്‍പറ്റ മുതല്‍ പടിഞ്ഞാറത്തറവരെയുള്ള 18 കിലോമീറ്ററും വലിയ കുഴികള്‍ നിറഞ്ഞ് യാത്ര ദുഷ്കരമായിരിക്കുകയാണ്. നിത്യവും ആയിരക്കണക്കിന് യാത്രക്കാരും അത്രതന്നെ വാഹനങ്ങളും യാത്രക്ക് ആശ്രയിക്കുന്ന ഈ റോഡിലെ ഭൂരിഭാഗവും തകര്‍ന്നിട്ടു വര്‍ഷങ്ങളായി. താല്‍ക്കാലികമായ ഓട്ടയടക്കല്‍കൊണ്ട് ഈ റോഡ് ഗതാഗതയോഗ്യമാക്കാന്‍ കഴിയാത്ത ദു$സ്ഥിതിയിലാണ്. ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാ കുമാരി ഉദ്ഘാടനം ചെയ്തു. എം. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ് ഹാജി, കെ.കെ. ഹംസ, പി.പി. ആലി, ശകുന്തള ഷണ്‍മുഖന്‍, പി.കെ. അബ്ദു റഹിമാന്‍, എ. സുരേന്ദ്രന്‍, ജസി ജോണി, കെ. ഹാരിസ്, പി.കെ. മൂസ, ഉസ്മാന്‍ പഞ്ചാര, ഷമീം പാറക്കണ്ടി, ഷീജ ആന്‍റണി, പനന്തറ മുഹമ്മദ്, ഗിരിജ സുന്ദരന്‍, സമീറ റഫീഖ്, ആന്‍സി ആന്‍റണി, സുജാത, ജിനി, ജോണി നന്നാട്ട്, എം.വി. ജോണ്‍, കെ. ഇബ്രാഹിം ഹാജി, സി. മമ്മി, തന്നാനി അബൂബക്കര്‍, പി. ബഷീര്‍, കെ. മമ്മൂട്ടി, സി. മുഹമ്മദ്, പി.പി. അഷ്റഫ്, കുഞ്ഞബ്ദുല്ല ചീരമ്പത്ത് എന്നിവര്‍ സംസാരിച്ചു. എം. മുഹമ്മദ് സ്വാഗതവും നജീബ് പിണങ്ങോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.