കോളിയാടിയില്‍ ആനയിറങ്ങി; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

സുല്‍ത്താന്‍ ബത്തേരി: കോളിയാടിയില്‍ ആനയിറങ്ങിയതില്‍ പ്രതിഷേധിച്ച് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കോളിയാടി അങ്ങാടിയില്‍ ഒരുമണിക്കൂര്‍ അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ പാല്‍ അളക്കാന്‍ പോയ ബത്തേരി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനായ ബിജു, കോളിയാടി കുരിശിന്‍െറ സമീപത്ത് ആനയെക്കണ്ട് പേടിച്ചോടുകയായിരുന്നു. പിന്നീട് നാട്ടുകാരില്‍ പലരും ആനയെ കണ്ടു. ഇതോടെ, ജനം പരിഭ്രാന്തരായി. ഞായറാഴ്ച പുലര്‍ച്ചെ താളൂരില്‍ കുരുമുളക് പറിക്കുകയായിരുന്ന ഗുണ്ടില്‍പേട്ട സ്വദേശി നാഗരാജിനെ ആന കുത്തിക്കൊന്നിരുന്നു. ആനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ആന വീണ്ടും ജനവാസ കേന്ദ്രത്തിലത്തെിയതോടെ ആളുകള്‍ പ്രക്ഷോഭവുമായി രംഗത്തത്തെുകയായിരുന്നു. സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് റോഡ് ഉപരോധം ആരംഭിച്ചത്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ആര്‍. കറപ്പന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ടി. ചന്ദ്രന്‍, പി.സി. മോഹനന്‍ മാസ്റ്റര്‍, കെ.കെ. പൗലോസ്, മൊയ്തീന്‍, എബി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.