കോഴിക്കോട്: റേഷന്‍ വ്യാപാരികള്‍ക്ക് ജീവന പര്യാപ്തത വേതനത്തിന്‍െറ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ അടിയന്തര നടപടിയുണ്ടായില്ളെങ്കില്‍ റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികളോട് സഹകരിക്കില്ളെന്ന് റേഷന്‍ വ്യാപാരികള്‍. മാര്‍ച്ച് മുതല്‍ റേഷന്‍ നിര്‍ത്തിവെക്കുമെന്നും ഭക്ഷ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയത് മുതല്‍ വ്യാപാരികള്‍ സ്വന്തം നിലക്ക് പണം മുടക്കി റേഷന്‍ വിതരണം നടത്തുകയാണ്. പുതിയ മുന്‍ഗണന ലിസ്റ്റ് റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കല്‍, കാര്‍ഡുകള്‍ സ്വീകരിക്കല്‍ അടക്കമുള്ള ജോലികളും ചെയ്തത് വ്യാപാരികളാണ്. ഇതിന്‍െറ ചെലവിലേക്ക് സര്‍ക്കാര്‍ തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. വ്യാപാരികളുടെ ജീവന പര്യാപ്തതാ വേതനം തീരുമാനിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 15 ദിവസത്തിനകം കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കി വേതനം പ്രഖ്യാപിക്കുമെന്ന് പറഞ്ഞെങ്കിലും തീരുമാനമായിട്ടില്ളെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.