എച്ച്.ഐ.എം.യു.പി ഹൈടെക് സ്കൂള്‍ ഉദ്ഘാടനം ചെയ്തു

കല്‍പറ്റ: കല്‍പറ്റ എച്ച്.ഐ.എം.യു.പി ഹൈടെക് സ്കൂള്‍ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. പ്രത്യേകം തയാറാക്കിയ ഹൈടെക് സോഫ്റ്റ്വെയര്‍ സ്വിച്ചോണ്‍ ചെയ്താണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിയും വിശിഷ്ടാതിഥികളും സദസ്യരും ഒരുമിച്ച് പ്രൊമോ വിഡിയോ ദര്‍ശിച്ചു. ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ ഉമൈബ മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. സി. മൊയ്തീന്‍കുട്ടി റിപ്പോര്‍ട്ടും വി.എ. മജീദ് വിദ്യാലയ ചരിത്രാവതരണവും നടത്തി. പി.പി. ആലി, എ.പി. ഹമീദ്, കെ.ടി. ബാബു, സനിത ജഗദീഷ്, അഡ്വ. ടി.ജെ. ഐസക്, ബിന്ദു ജോസ്, കെ. അജിത, പ്രഭാകരന്‍, എം. മമ്മു, സലീം മുസ്ലിയാര്‍, പി.കെ. അബൂബക്കര്‍, കെ. സദാനന്ദന്‍, കെ. സുഗതന്‍, യു.എ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ അഡ്വ. കെ. മൊയ്തു സ്വാഗതവും ഹെഡ്മിസ്ട്രസ് പി.ഒ. ശ്രീലത നന്ദിയും പറഞ്ഞു. ദീര്‍ഘകാല സേവനത്തിന് ശേഷം സര്‍വിസില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ എം.കെ. പൗലോസ്, സ്ഥാപനം മാറുന്ന മുഹമ്മദ് ശരീഫ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. ദേശീയ, സംസ്ഥാന, ജില്ല, സ്കൂള്‍ കലാ-കായിക മേളകളില്‍ ഉന്നത വിജയം നേടിയ റിനൂഷ്, റിഷാന പര്‍വീന്‍, വി.ടി. നാജിയ, അര്‍ഷിദ ഷെറിന്‍, മുഹമ്മദ് നിഹാല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. ഇന്‍ററാക്ടിവ് ക്ളാസ് റൂമുകള്‍, സ്മാര്‍ട്ട് ക്ളാസുകള്‍, ഡിജിറ്റല്‍ ക്ളാസ് മുറികള്‍, രക്ഷിതാക്കള്‍ക്ക് ലൈവ് ക്ളാസുകള്‍ കാണാനുള്ള അവസരം, ഇന്‍ററാക്ടിവ് വൈറ്റ് ബോര്‍ഡുകള്‍, മെന്‍േറഴ്സ് കോര്‍ണറുകള്‍, കൗണ്‍സലിങ് ക്ളിനിക്കുകള്‍, ആംഗ്ളോ ഇന്ത്യന്‍, സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍, ആകര്‍ഷകമായ ചുവരുകള്‍, പൂന്തോട്ടങ്ങള്‍, ഒൗട്ട് ഡോര്‍ ക്ളാസുകള്‍, നവീന പാചകപ്പുര, ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ള സംവിധാനം, കല്‍പറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വിസുകള്‍, ആധുനിക കളിരീതികളോടുകൂടിയ ലേണേഴ്സ് ഓറിയന്‍റ് പ്രീ പ്രൈമറി, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി മുതലായവയാണ് സ്കൂളിന്‍െറ സവിശേഷതകള്‍. 1938ല്‍ നുസ്റതുദ്ദീന്‍ സംഘത്തിന് കീഴില്‍ സ്ഥാപിതമായ എച്ച്.ഐ.എം യു.പി സ്കൂള്‍ ആധുനിക വിദ്യാഭ്യാസരീതികള്‍, സയന്‍സ്, സാങ്കേതിക വിദ്യ എന്നിവയെല്ലം സംയോജിപ്പിച്ചുകൊണ്ടാണ് ജില്ലയിലെ ആദ്യ ഹൈടെക് വിദ്യാലയം എന്ന തലത്തിലേക്കുയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.