കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടത്തെിയ കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. എട്ടുമാസം പ്രായമുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞത്. ചൊവ്വാഴ്ചയാണ് കല്ലൂര്‍ 67ല്‍ ദേശീയ പാതയോരത്തെ വനാതിര്‍ത്തിയില്‍ ആനക്കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടത്തെിയത്. എന്നാല്‍, ആനക്കുട്ടിയുടെ അടുത്ത് മറ്റ് ആനകള്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് അടുത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതത്തേുടര്‍ന്ന് ആനയെ നിരീക്ഷിക്കുന്നതിനും അടുത്തേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയുന്നതിനുമായി സ്ഥലത്ത് കാവല്‍ എര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെയോടെ മറ്റ് ആനകളെ തുരത്തി, വനപാലകര്‍ ആനക്കുട്ടിയുടെ അടുത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അസി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.