പുല്‍പള്ളി: ജലനിധി പദ്ധതിയുടെ പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്ന ഭാഗങ്ങളിലെല്ലാം കബനി ജല വിതരണ പദ്ധതിയുടെ പൈപ്പ്ലൈനുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. ഒരാഴ്ചമുമ്പാണ് പുല്‍പള്ളി ടൗണിലൂടെ ജലനിധി പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചത്. അന്നുമുതല്‍ പല ഭാഗങ്ങളിലായി കബനി പദ്ധതിയുടെ പൈപ്പ്ലൈന്‍ പൊട്ടുന്നു. കഴിഞ്ഞ മൂന്നുദിവസമായി താഴെയങ്ങാടിക്കടുത്തെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് രാവും പകലുമായി പാഴാകുന്നത്. ഇതേരീതിയില്‍ പുല്‍പള്ളി ട്രാഫിക് ജങ്ഷനിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരുഭാഗത്ത് പ്രവൃത്തി നടത്തുമ്പോള്‍ മറുഭാഗത്ത് പൈപ്പ് പൊട്ടുന്നത് തുടര്‍ക്കഥയായിരിക്കുന്നു. വേനല്‍ കനത്തതോടെ പുല്‍പള്ളി മേഖലയിലെങ്ങും ജലക്ഷാമം രൂക്ഷമാണ്. ഇതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കബനി പുഴയില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ പമ്പിങ് മുടങ്ങുകയാണ്. രണ്ടും മൂന്നും ദിവസങ്ങള്‍ കൂടുമ്പോഴാണ് ജലവിതരണം നടത്തുന്നത്. ഇത്തരത്തില്‍ വരുന്ന വെള്ളമാണ് റോഡിലൂടെയും തോട്ടങ്ങളിലൂടെയും ഒഴുകിപ്പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.