മേപ്പാടി: കമ്പനിയുടെ ആകര്‍ഷകമായ ഓഫര്‍ സ്വീകരിച്ച് പ്രീപെയ്ഡ് കണക്ഷനുകള്‍ പോസ്റ്റ് പെയ്ഡാക്കിയ ഐഡിയ വരിക്കാര്‍ വെട്ടിലായി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് വളരെ ആകര്‍ഷകമായ പ്ളാനുകളുണ്ടെന്ന് പറഞ്ഞ് മേപ്പാടിയിലെ പ്രീപെയ്ഡ് വരിക്കാരെ ആകര്‍ഷിച്ചത്. എന്നാല്‍, ബില്‍ വന്നപ്പോള്‍ ഭാരിച്ച തുക കണ്ട് പലരും ഞെട്ടി. ഏതാനും മാസങ്ങള്‍ കടന്നുപോയിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. അപ്പോഴാണ് ഓഫര്‍ ചതിയായിരുന്നെന്ന് വരിക്കാര്‍ തിരിച്ചറിയുന്നത്. കല്‍പറ്റയിലെ കമ്പനി സര്‍വിസ് സെന്‍ററിനു കീഴില്‍ വരുന്ന മേപ്പാടിയലെ ഐഡിയ പോയന്‍റില്‍നിന്നാണ് കണക്ഷനുകള്‍ മാറ്റിയത്. ഇതിനിടയില്‍ കുറച്ചുപേര്‍ വീണ്ടും പ്രീപെയ്ഡിലേക്ക് മാറ്റി. അവശേഷിക്കുന്നവരിപ്പോള്‍ നട്ടംതിരിയുകയാണ്. കല്‍പറ്റയിലെ സര്‍വിസ് സെന്‍റര്‍ ഇതിനകം നിര്‍ത്തിപ്പോയി. ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ മാത്രമാണിപ്പോള്‍ കമ്പനിക്ക് സര്‍വിസ് സെന്‍ററുകളുള്ളത്. കണക്ഷന്‍ പ്രീ പെയ്ഡാക്കി മാറ്റാന്‍ മേപ്പാടി പോയന്‍റില്‍ ചെല്ലുന്നവര്‍ക്ക്, മാനന്തവാടിയിലോ ബത്തേരിയിലോ പോകാനാണ് നിര്‍ദേശം ലഭിക്കുന്നത്. നമ്പര്‍ പോര്‍ട്ട് ചെയ്യാനും കഴിയുന്നില്ല. മറ്റ് കമ്പനികളുടെ സിം എടുക്കാമെന്നുവെച്ചാല്‍ നിലവിലുള്ള നമ്പറുകള്‍ നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് പലരും അതിനു തുനിയുന്നില്ല. കണക്ഷന്‍ പഴയ പ്രീപെയ്ഡാക്കികിട്ടണമെന്നാഗ്രഹിക്കുന്നവരുണ്ട്. ഓഫര്‍ നല്‍കി കമ്പനി അധികൃതര്‍ കബളിപ്പിച്ചുവെന്നാണവരുടെ ആക്ഷേപം. പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.