പനമരം: പനമരത്തിന്‍െറ സാംസ്കാരിക പൈതൃകത്തിന് ഊടുംപാവും നെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വജ്രജൂബിലി നിറവില്‍. 1957ലാണ് പനമരം എല്‍.പി സ്കൂളിനോട് ചേര്‍ന്ന് ഹൈസ്കൂള്‍ ആരംഭിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ശ്രീമാന്‍ ചന്ദ്രപ്പ ഗൗഡര്‍, പൗര പ്രമുഖനായിരുന്ന സി.എന്‍. അപ്പുനായര്‍ തുടങ്ങിയ നിരവധി പേര്‍ ഈ സ്കൂളിന്‍െറ ആരംഭത്തിനും വളര്‍ച്ചക്കും ഏറെ പ്രയത്നിച്ചവരാണ്. ശങ്കരന്‍കുട്ടി മേനോന്‍ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍. 1997ല്‍ സ്കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തി. മുന്‍ എം.എല്‍.എ രാഘവന്‍ മാസ്റ്റര്‍, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. ജില്ലയിലെ ഏക സര്‍ക്കാര്‍ പ്രീമെട്രിക് സ്കൂള്‍ എന്ന ബഹുമതിയും പനമരം ഹയര്‍ സെക്കന്‍ഡറി സ്കൂളിനുണ്ട്. ആകെ വിദ്യാര്‍ഥികളുടെ 40 ശതമാനത്തോളം പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. ഒരാണ്ട് നീളുന്ന ആഘോഷപരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. 29 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സ്കൂള്‍ പ്രധാനാധ്യാപിക റോസമ്മ സാലിഗ്രാമത്ത്, 30 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപിക കെ. റഹ്മ എന്നിവര്‍ക്ക് യാത്രയയപ്പും, ദേശീയ, സംസ്ഥാനതല മേളകളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിക്കലും നടക്കും. വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2017 വെള്ളിയാഴ്ച മൂന്നു മണിക്ക് ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം നിര്‍വഹിക്കും. പി.ടി.എ പ്രസിഡന്‍റ് ഇബ്രാഹിം പടയന്‍ അധ്യക്ഷത വഹിക്കും. ദേശീയ ശാസ്ത്ര നാടക പുരസ്കാരം നേടിയ ‘പച്ച’ നാടകാവതരണവും സംസ്ഥാന പുരസ്കാരം നേടിയ ‘വട്ടപ്പാട്ടും’ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.