കോട്ടത്തറ: അധികൃതരുടെ കടുത്ത അവഗണനയും അനാസ്ഥയുംമൂലം ദുരിതംപേറുകയാണ് പുതുശ്ശേരിക്കുന്ന് കോളനിയിലെ പണിയ കുടുംബങ്ങൾ. കോട്ടത്തറ പഞ്ചായത്തിന് കീഴിലെ രണ്ടാം വാർഡിൽ ഉൾപ്പെട്ട പുതുശ്ശേരിക്കുന്ന് കോളനിയിലെ ഇരുപതോളം കുടുംബങ്ങളാണ് കക്കൂസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതജീവിതം നയിക്കുന്നത്. കോട്ടത്തറ വാളൽ റോഡിന് സമീപം റോഡിെൻറ ഇരുവശങ്ങളിലുമായി താമസിക്കുന്ന ഇവർ 25 വർഷം മുമ്പാണ് താമസം തുടങ്ങിയത്. 2009-10 കാലത്ത് കുടുംബങ്ങളിലെ ചിലർക്ക് വീട് അനുവദിെച്ചങ്കിലും അതിനോടൊപ്പം ടോയ്ലറ്റുകൾ നിർമിച്ച് നൽകാത്തത് ദുരിതത്തിന് ആക്കംകൂട്ടി. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ചിലർ പ്ലാസ്റ്റിക് ഷീറ്റ് മറച്ചുണ്ടാക്കിയിടത്തും മറ്റുള്ളവർ പുറമ്പോക്കിനെയും ആശ്രയിച്ചുപോരുന്നു. കോളനിയിലെ വീടുകൾ ഭൂരിഭാഗവും ഇപ്പോൾ ചോർച്ചയുടെ വക്കിലാണ്. ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് തയാറാക്കിയ ഷെഡുകളിലാണ് പിഞ്ചുകുട്ടികളും വ്യദ്ധരുമടക്കമുള്ളവർ കഴിഞ്ഞുവരുന്നത്. ചില കുടുംബങ്ങൾക്ക് വീടുകൾ പാസായിട്ടുെണ്ടങ്കിലും നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ പലരും ഈ കാലവർഷം അടുക്കുന്നതോടെ പ്രതിസന്ധിയിലാകും. വർഷങ്ങൾക്കുമുമ്പ് കോളനിയിൽ നിർമിച്ച കിണർ ഒഴിച്ചു നിറുത്തിയാൽ കുടിവെള്ളം ലഭ്യമാകുന്ന മറ്റു സംവിധാനമൊന്നും ഇവിടെയില്ല. നിലവിലുള്ള കിണർ ശുചീകരിക്കാത്തതിനാൽ മാലിന്യം നിറഞ്ഞ വെള്ളമാണ് കുടിക്കാനായി ലഭിക്കുന്നത്. ഇവിടത്തെ പ്രശ്നങ്ങൾ ഗ്രാമസഭയിൽ ഉന്നയിച്ചാലും അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത വിവേചനം നേരിടുന്നതിനാൽ കോളനിയുടെ അടിസ്ഥാന വികസനകാര്യത്തിൽ ഒരു പ്രതീക്ഷയുമിെല്ലന്നും കോളനിക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.