ജീ​പ്പ്​​ മോ​ഷ​ണം; മാ​സം ക​ഴി​ഞ്ഞി​ട്ടും തു​മ്പി​ല്ല

തണൽ പെയിൻ ആൻഡ് പാലിയേറ്റിവിെൻറ ജീപ്പ് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. കെ.എൽ-10 ജെ 7920 നമ്പർ ജീപ്പ് കഴിഞ്ഞ മാർച്ച് 18നാണ് കാണാതായത്. തലപ്പുഴ മഹാദേവ പെട്രോൾ പമ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തു പാർക്ക് ചെയ്തിരുന്ന വാഹനം രാത്രിയോടെ അപ്രത്യക്ഷമാവുകയായിരുന്നു. തലപ്പുഴ പൊലീസ് സ്റ്റേഷനിലും മാനന്തവാടി ആർ.ടി.ഒക്കും ബന്ധപ്പെട്ടവർ പരാതി നൽകിയിരുന്നു. കഴിഞ്ഞദിവസം രാഷ്ട്രീയ പാർട്ടികളുടെയും പൊതുജനങ്ങളുടെയും സംയുക്തയോഗം വിളിച്ചിരുന്നു. നിർധനരായ കിടപ്പുരോഗികളെ ചികിത്സിക്കാൻ ഗൃഹസന്ദർശനം നടത്തുന്നതിനായി മുതിരേരിയിലെ മൂപ്പാടൻ സണ്ണിയാണ് സൊസൈറ്റിക്ക് ജീപ്പ് സംഭാവനയായി നൽകിയത്. രോഗികൾക്ക് ഏറെ ആശ്രയമായിരുന്ന ഈ വാഹനം മോഷണം പോയത് സൊസൈറ്റിയുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.