വാ​ട്സ്​​ആ​പ്പി​ൽ സി.​പി.​എം എം.​എ​ൽ.​എ​ക്ക് അ​ധി​ക്ഷേ​പം: സി.​െഎ.​ടി.​യു നേ​താ​വി​ന് സ്ഥ​ലം മാ​റ്റം

മാനന്തവാടി: വാട്സ്ആപ്പിൽ സി.പി.എം എം.എൽ.എയെ അധിക്ഷേപിച്ചെന്നാരോപിച്ച് സി.ഐ.ടി.യു നേതാവിനെ സ്ഥലംമാറ്റിയതായി പരാതി. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ മാനന്തവാടി യൂനിറ്റ് മുൻ സെക്രട്ടറിയും ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറുമായ വി.എം. ഷാജിയേയാണ് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ചീഫ് ഓഫിസിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചു. ഇതേസംഭവത്തിൽ ഇതേ ഓഫിസിലെ സീനിയർ സൂപ്രണ്ടായ സി.ഐ.ടി.യു അംഗത്തിനെതിരെയും എ.ഐ.ടി.യു.സി അംഗവും കമ്പ്യൂട്ടർ അസിസ്റ്റൻറിനുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളുവിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ഇടുകയും ജോലിസമയത്ത് വാട്സ്ആപ് ഉപയോഗിച്ചുവെന്നും കാണിച്ച് കല്ലോടി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സി.ഐ.ടി.യുവിെൻറ സജീവ പ്രവർത്തകരായിരുന്ന ഇവർ അടുത്തകാലത്ത് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ശമ്പളം ലഭിക്കാത്തതിനാൽ മറ്റ് സംഘടനകൾ സമരരംഗത്ത് ഇറങ്ങിയപ്പോൾ ഇവരും ഒറ്റക്ക് സമരത്തിന് ഇറങ്ങിയിരുന്നു. അന്നുമുതൽ ഇവർ സി.ഐ.ടി.യു നേതൃത്വത്തിെൻറ അനിഷ്ടത്തിനിരയായതായി പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.