വ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​വ​ർ അ​റ​സ്​​റ്റിൽ

സുല്‍ത്താന്‍ ബത്തേരി: മദ്യപിച്ച ശേഷം വനത്തിനുള്ളില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴു പേരെ വനംവകുപ്പ് അറസ്റ്റ്ചെയ്തു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥൻ തൃക്കൈപ്പറ്റ മുക്കത്ത് ഉണ്ണികൃഷ്ണന്‍ (30), താനൂര്‍ സ്വദേശികളായ വിവേക്, പ്രവീണ്‍ (32), അരുണ്‍ (28), കിരണ്‍ (26), വിനീത് (31), കടലുണ്ടി സ്വദേശി ജിനേഷ് (35) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏഴംഗ സംഘത്തെ ചെട്ട്യാലത്തൂര്‍ വനത്തിനുള്ളില്‍നിന്ന് മുത്തങ്ങ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നമ്പ്യാർകുന്നിലെ ഹോംസ്റ്റേയിൽ താമസത്തിനെത്തിയവരായിരുന്നു ഇവർ. രാത്രിയില്‍ കാട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയ സംഘം മദ്യപിച്ചശേഷം വാഹനമോടിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വന്യജീവികളെ കാമറയിൽ പകർത്തുന്നതിനായി വാഹനത്തിൽ പിന്തുടർന്ന് ശല്യംചെയ്ത ഇവർ വനത്തിനുള്ളിലെ പുഴയില്‍ വാഹനമിറക്കി മറുകരക്ക് കയറാന്‍ ശ്രമിക്കവെ ചക്രം ചളിയില്‍ താഴ്ന്നുപോയി. ഇതിനിടെ, കാട്ടിനുള്ളില്‍ പട്രോളിങ് നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ കാട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയതിനും വന്യമൃഗങ്ങളുടെ ആവാസത്തിന് ശല്യം സൃഷ്ടിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡൻ എ. ആശാലത, തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അബ്ദുല്ല കുഞ്ഞിപ്പറമ്പത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി. അബ്ദുൽ നാസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.എസ്. വേണു, എൻ.ആർ. ഗണേഷ് ബാബു, ഉണ്ണി, സുധീഷ്, എ.കെ. സുജാത, റിസർവ് ഫോറസ്റ്റ് വാച്ചർ പി.എസ്. ബിനോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.