മാനന്തവാടി: ദുരൂഹ സാഹചര്യത്തിൽ പടിഞ്ഞാറത്തറയില്‍ വീണ്ടും വാഹനം കത്തിനശിച്ചു. കുപ്പാടിത്തറ ചാലില്‍ വയലില്‍ നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രമാണ് ബുധനാഴ്ച രാത്രി കത്തി നശിച്ചത്. മൂന്നു ദിവസത്തോളമായി വയലില്‍ പണിക്ക് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രം തമിഴ്‌നാട് സ്വദേശിയുടേതാണ്. പടിഞ്ഞാറത്തറയില്‍ വാടകക്ക്് താമസിക്കുന്ന പാസ്റ്ററുടെ കാറും ബൈക്കും വീട്ടുമുറ്റത്തുെവച്ച് കഴിഞ്ഞ അഞ്ചാം തീയതി കത്തിയിരുന്നു. ഈ കെട്ടിടത്തിെൻറ ഉടമസ്ഥെൻറ വയലിലാണ് ബുധനാഴ്ച മണ്ണുമാന്തി യന്ത്രവും കത്തിയത്. തമിഴ്‌നാട് സേലം സ്വദേശിയായ രാമചന്ദ്രെൻറ 2012 മോഡല്‍ ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രമാണ് നശിച്ചത്. അഞ്ച് വര്‍ഷത്തോളമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പണിക്ക് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രം കുപ്പാടിത്തറ ചാലില്‍ കളരിക്കല്‍ ബേബിയുടെ വയലില്‍ പണിയെടുക്കുന്നതിനെത്തിച്ചതാണ്. പതിവുപോലെ വൈകുന്നേരം പണി നിര്‍ത്തിപ്പോയതായിരുന്നു. രാത്രിയില്‍ തീ ഉയര്‍ന്നതുകണ്ട നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് വയലില്‍ നിര്‍ത്തിയ മണ്ണുമാന്തി യന്ത്രമാണ് കത്തുന്നതെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചെങ്കിലും രണ്ട് കി.മീ. ദുരെ പടിഞ്ഞാറത്തറയില്‍ നിന്നും പൊലീസെത്തുമ്പോള്‍ വാഹനം പൂര്‍ണമായും കത്തിയ നിലയിലായിരുന്നു. 10 ലക്ഷത്തോളം വിലവരുന്ന വാഹനമാണ് കത്തിയത്. പാസ്റ്ററുടെ വാഹനങ്ങൾ കത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിെൻറ ശാസ്ത്രീയ പരിശോധനഫലങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇതുകൂടി ലഭിച്ചെങ്കില്‍ മാത്രമേ വാഹനം കത്തിച്ചതാണോ ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ സ്വയം കത്തിയതാണോ എന്ന തീരുമാനത്തിലെത്താന്‍ പൊലീസിന് കഴിയുകയുള്ളൂ. പടിഞ്ഞാറത്തറ പൊലീസ് വാഹനമുടമയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ചില സാമൂഹിക ദ്രോഹികൾക്ക് പങ്കുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.