ഗൂഡല്ലൂർ: ദേവാല ഹട്ടിഭാഗത്ത് മദ്യഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡു ഉപരോധിച്ചു. ദോവാല ടൗണിലെ മദ്യഷാപ്പാണ് ഹട്ടിഭാഗത്തേക്ക് മാറ്റിയത്. ഇവിടെ ഒരാൾ മുറികൊടുത്തതിനാൽ മദ്യഷാപ്പ് തുറക്കാൻ ബിവറേജ് കോർപറേഷൻ നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം, പരിസരത്ത് നിരവധി വീടുകളുള്ളതിനാൽ മദ്യഷാപ്പ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് സ്ത്രീകളടക്കമുള്ളവർ ആവശ്യപ്പെടുന്നത്. ഈ ആവശ്യമായി ഹട്ടിഭാഗത്തെ സ്ത്രീകളടക്കമുള്ള നിരവധിപേർ ദേവാല-ഹട്ടി റോഡ് ഉപരോധിക്കുകയായിരുന്നു. ഹട്ടിഭാഗത്തെ കടകളടച്ചു വ്യാപാരികളും ഉപരോധത്തിൽ പങ്കെടുത്തു. ടാക്സി, ഓട്ടോകളും ഓടിയില്ല. തേയില നുള്ളാൻപോവുന്ന സ്ത്രീകൾവരെ സമരത്തിനിറങ്ങിയതോടെ തോട്ടംപണികളും ബാധിച്ചു. ക്രമസമാധാനപാലനം തകരാത്തവിധം ഉപരോധം നടത്തണമെന്ന് ദേവാല ഡിവൈ.എസ്.പി ശക്തിവേൽ ആവശ്യപ്പെട്ടു. ഉന്നത അധികൃതർ എത്തി ചർച്ചചെയ്യുംവരെ ആരെയും അറസ്റ്റ് ചെയ്യിെല്ലന്ന് അദ്ദേഹം പറഞ്ഞു. ആർ.ഡി.ഒ, തഹസിൽദാർ എന്നിവർ സ്ഥലത്തില്ലാതായതോടെ സമരം നീണ്ടു. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡമണി, അഡ്വ. ജയശീലൻ, അർജുനനൻ എന്നിവരുമായി പൊലീസ് ചർച്ച നടത്തി. ഹട്ടിഭാഗത്തേ ഷാപ്പ് തുറക്കുന്നത് മൂന്നുദിവസത്തേക്ക് മാറ്റിവെച്ചതായും ചെന്നൈയിൽനിന്ന് കലക്ടർ എത്തിയ ഉടൻ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെ വൈകീട്ട് ആറുമണിയോടെ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.