ആദിവാസി വീടുനിർമാണത്തിലെ അപാകത; ബ്ലോക് പഞ്ചായത്ത് അന്വേഷണം ആരംഭിച്ചു

പുൽപള്ളി: ആദിവാസി കുടുംബങ്ങൾക്കായി ഇരുളം മരിയനാട് കാപ്പിത്തോട്ടത്തിൽ നിർമിക്കുന്ന വീടുപണിയിലെ ക്രമക്കേടുകളെക്കുറിച്ച് പനമരം ബ്ലോക് പഞ്ചായത്ത് അധികൃതർ അന്വേഷണം ആരംഭിച്ചു. പരാതികൾ ഉയർന്ന സാഹചര്യത്തിൽ മരിയനാട് തോട്ടത്തിലെ ബ്ലോക് പഞ്ചായത്ത് ഫണ്ടിൽ നിർമിക്കുന്ന വീടുകൾ കഴിഞ്ഞദിവസം വി.ഇ.ഒ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. സ്ഥല പരിശോധനയിൽ വീട് നിർമാണത്തിലെ അപാകതകൾ കോളനി നിവാസികൾ ബോധ്യപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന ബ്ലോക് പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിലും വിഷയം ചർച്ച ചെയ്തു. വീടുകളുടെ നിർമാണം നേരിൽ കണ്ട് ബോധ്യപ്പെട്ടശേഷം വീട് പണിക്കുള്ള തുക കൈമാറിയാൽ മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. വിവിധ സ്കീമുകളിൽ മുന്നൂറോളം വീടുകളാണ് മരിയനാട് തോട്ടത്തിൽ മാത്രം ആദിവാസികൾക്കായി നിർമിക്കുന്നത്. മൂന്നര ലക്ഷം രൂപ ചെലവിലുള്ള വീടുകൾ ആവശ്യമായ മെറ്റീരിയലുകൾ ഉപയോഗിക്കാതെയാണ് നിർമിക്കുന്നതെന്ന് തുടക്കം മുതലേ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണങ്ങൾ നടന്നിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.