വൈത്തിരി: കേന്ദ്ര സർക്കാറിെൻറ എസ്.പി.ക്യൂ.ഇ.എം പദ്ധതി പ്രകാരം മദ്‌റസകൾക്ക് നൽകിയ ഗ്രാൻറ് തിരിച്ചുപിടിക്കുമെന്ന് അറിയിച്ച് വയനാട്ടിലെ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽനിന്ന് നോട്ടീസ്. ഗ്രാൻറ് കൈപ്പറ്റിയ മിക്കവാറും എല്ലാ മദ്റസകൾക്കും നോട്ടീസ് കിട്ടിയിട്ടുണ്ട്. 2010-2011, 2013-2014 വർഷങ്ങളിൽ എസ്.പി.ക്യൂ.ഇ.എം കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി മദ്‌റസകൾക്ക് ഗ്രാൻറ് അനുവദിച്ചിരുന്നു. അതതു വർഷങ്ങളിലെ വരവുചെലവ് കണക്കുകൾ യഥാസമയം ഡി.ഡി ഓഫിസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്നു കണക്കുകൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയതാണെങ്കിലും ചാർട്ടേർഡ് അക്കൗണ്ടൻറ് സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് സഹിതം സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ റിക്കവറി നോട്ടീസ് മദ്‌റസകൾക്ക് അയച്ചത്. അതത് മദ്‌റസകൾക്ക് നേരിട്ട് ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കിലും തങ്ങൾക്കാർക്കും ഇങ്ങനെയൊരു വിവരം കിട്ടിയിട്ടില്ലെന്ന് പല മഹല്ല് സെക്രട്ടറിമാരും അറിയിച്ചു. കഴിഞ്ഞമാസം 18ന് മദ്റസ സെക്രട്ടറിമാർക്ക് അയച്ച റവന്യു റിക്കവറി നോട്ടീസ് പലർക്കും രണ്ടുദിവസം മുമ്പാണ് കിട്ടിയത്. അതും വായിക്കാൻ കഴിയാത്ത വിധം തീർത്തും അവ്യക്തമായ അച്ചടിയോടുകൂടിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.