ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പൂ​ട്ടി​യ ക്വാ​റി​ക​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഉ​ത്ത​ര​വ്

മാനന്തവാടി: ജില്ല ദുരന്തനിവാരണ അതോറിറ്റി അടച്ചുപൂട്ടാൻ തീരുമാനിച്ച ക്വാറികൾ വീണ്ടും തുറക്കേണ്ടതില്ലെന്ന് ഉത്തരവ്. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ ബി.എസ്. തിരുമേനിയാണ് കഴിഞ്ഞമാസം 24ന് ഉത്തരവിറക്കിയത്. അമ്പലവയൽ, കൃഷ്ണഗിരി വില്ലേജുകളിൽ ഉൾപ്പെട്ട ഫാൻറം റോക്ക്, ആറാട്ടുപാറ, ചീങ്ങേരി പാറ, കൊളഗപ്പാറ എന്നിവിടങ്ങളിലെ ക്വാറികൾ തുറക്കുന്നതാണ് തടഞ്ഞത്. 2015 ഫെബ്രുവരി 21ന് അന്നത്തെ ജില്ല കലക്ടർ കേശവേന്ദ്രകുമാർ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം ഈ പ്രദേശങ്ങളിലെ പാറഖനനം നിരോധിച്ചിരുന്നു. ഇതിനെതിരെ ഇരുപത്തിയഞ്ചോളം വരുന്ന ക്വാറി ഉടമകൾ ഹൈകോടതിയെ സമീപിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന വാദം കോടതി അംഗീകരിക്കുകയും ഇവരുടെ വാദം കേട്ട് ഉചിതമായ തീരുമാനമെടുക്കാൻ 2017 ഫെബ്രുവരി ഒന്നിന് ഉത്തരവിടുകയുമായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ചിൽ ക്വാറി ഉടമകളുടെ ഹിയറിങ് നടത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മുൻ കലക്ടറുടെഉത്തരവ് സ്ഥിരപ്പെടുത്തിയത്. ആറാട്ടുപാറയുടെ ഒരു കി.മീറ്ററും മറ്റ് സ്ഥലങ്ങളിൽ 200 മീറ്റർ ആകാശദൂരത്തിലുമാണ് ഖനനം നിരോധിച്ചിരിക്കുന്നത്. വിധി നടപ്പാക്കാനും ലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ബത്തേരി തഹസിൽദാരെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് വൻ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന തരത്തിലാണ് പാറഖനനം നടക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് പഠനം നടത്തിയ ദുരന്തനിവാരണ അതോറിറ്റി ആരോപണങ്ങൾ ശരിെവക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.