മാനന്തവാടി: കുരിശിേലറ്റപ്പെടുന്നതിന് മുന്നോടിയായി യേശുദേവൻ തെൻറ ശിഷ്യരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിെൻറ ഓർമയും വിശുദ്ധ കുർബാനയുടെ സ്ഥാപനവുമായി ക്രൈസ്തവ സമൂഹം പെസഹ വ്യാഴം ആചരിച്ചു. യേശു തെൻറ 12 ശിഷ്യരുടെ കാലുകൾ കഴുകി ലോകത്തിന് പകർന്ന് നൽകിയ എളിമയുടെയും വിനയത്തിെൻറയും സന്ദേശമുയർത്തി പള്ളികളിൽ കാൽകഴുകൽ ശുഷ്രൂഷയും നടത്തി. മാനന്തവാടി സെൻറ് ജോസഫ് കത്തീഡ്രൽ പള്ളിയിൽ ബിഷപ് മാർ ജോസ് പൊരുന്നേടം നേതൃത്വം നൽകി. ഫാ. ജോർജ് മൈലാടൂർ സഹകാർമികനായിരുന്നു. അമലോദ്ഭവ മാതാ ദേവാലയത്തിൽ ഫാ. ജെയ്സൺ കളത്തിപറമ്പിലും സെൻറ് ജോർജ് യാക്കോബായ സുറിയാനി ദേവാലയത്തിൽ ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ട് കുഴിയും സെൻറ് പോൾസ് പള്ളിയിൽ ഫാ. അഗസ്റ്റിൻ നിലക്ക പള്ളിലും ആറാട്ട് തറ സെൻറ് തോമസ് ദേവാലയത്തിൽ ഫാ. ചാക്കോച്ചൻ വാഴക്കാലയിലും കാൽകഴുകൽ ശുശ്രൂഷക്ക് മുഖ്യകാർമികത്വം വഹിച്ചു. വെള്ളിയാഴ്ച യേശുവിനെ ക്രൂശിച്ചതിെൻറ സ്മരണ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ ദുഃഖവെള്ളി ആചരിക്കുകയും കുരിശിെൻറ വഴിയെ വിശ്വാസികൾ പീഡാനുഭവ യാത്ര നടത്തുകയും ചെയ്യും. പിലാക്കാവ് സെൻറ് ജോസഫ് ദേവാലയത്തിെൻറ നേതൃത്വത്തിൽ കമ്പമലയിലേക്ക് അറുപതാമത് കുരിശിെൻറ വഴി നടക്കും. ഫാ. ജെയ്മോൻ അകശാലയിൽ നേതൃത്വം നൽകും. താമരശ്ശേരി ചുരത്തിലും കുരിശിെൻറവഴി യാത്ര നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.