കൽപറ്റ: തരിയോട് സ്കൂളിലെ അധ്യാപകനും സെറ്റോ ജില്ല കൺവീനറുമായ ഷാജു ജോണിനെ അകാരണമായി സസ്പെൻഡ് ചെയ്ത വിദ്യാഭ്യാസ അധികാരികളുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 27ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിലേക്ക് മാർച്ച് നടത്താൻ അധ്യാപക-സർവിസ് ജീവനക്കാരുടെ സംയുക്ത വേദിയായ സമരസമിതി തീരുമാനിച്ചു. സമര സമിതി സമ്പൂർണ യോഗം എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.സി. സത്യൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഉമാശങ്കർ അധ്യക്ഷത വഹിച്ചു. ടി. അജിത് കുമാർ(എൻ.ജി.ഒ അസോസിയേഷൻ), പി.എസ്. ഗിരീഷ് കുമാർ(കെ.പി.എസ്.ടി.എ), ബേബി നാപ്പള്ളി (കെ.ജി.ഒ.യു), കെ. നസീർ(കെ.എസ്.ടി.യു), കെ.എൻ. സിദ്ദീഖ് (കെ.എ.ടി.എഫ്), സി. ഹാരിഷ് (എൻ.ജി.ഒ സെൻറർ), എ.എ. സന്തോഷ് കുമാർ (കെ.എസ്.ടി.സി), ഇ.വി. അബ്രഹാം (എ.എച്ച്.എസ്.ടി.എ), പി.എ. ജലീൽ (കെ.എച്ച്.എസ്.ടി.യു), കെ. മൊയ്തു (എസ്.ഇ.യു), ജിറ്റോ ലൂയിസ് (കെ.എസ്.ടി.എഫ്), ഷാനവാസ് (കെ.എം.സി.എസ്.എ), മധു വി.എസ് (പി.എസ്.സി.എ), ദിലീപ് കുമാർ (കെ.ബി.ഇ.യു) എന്നിവർ പങ്കെടുത്തു. ഷേർളി സെബാസ്റ്റ്യൻ, കെ.ജി. ജോൺസൺ, എം. സുനിൽ കുമാർ, നിസാർ കമ്പ, സന്തോഷ് കുമാർ അരിമുള, പി. സഫ്വാൻ, എം.വി. രാജൻ, എം. രാമകൃഷ്ണൻ, ജോൺസൺ ഡിസൽവ, എം.പി.കെ. ഗിരീഷ് കുമാർ, കെ. അബ്രഹാം, പി.ജെ. സെബാസ്റ്റ്യൻ, സി.വി. നെമി രാജൻ, കെ.എച്ച്. യൂസഫ്, ടോമി ഇലവുങ്കൽ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ പി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.