പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​കു​ന്നു: തേ​ക്കു​തോ​ട്ട​ങ്ങ​ൾ വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ നീ​ക്കം

പുൽപള്ളി: നിലവിലുള്ള തേക്കുതോട്ടങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനം ആരംഭിക്കണമെന്ന ആവശ്യം നിലനിൽക്കെ വനം വകുപ്പ് പുതിയ തേക്കുതോട്ടങ്ങൾ െവച്ചുപിടിപ്പിക്കാൻ നീക്കം നടത്തുന്നു. ഇതിെൻറ ഭാഗമായി ജില്ലയിലെ വിവിധ വനം വകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ തേക്കിൻ കുരു സംഭരിച്ച് വരുകയാണ്. വയനാടിെൻറ കുളിർമയും പച്ചപ്പും ഇല്ലാതാക്കി കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന തേക്കുതോട്ടങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പുതിയ നീക്കം. ആനയടക്കമുള്ള വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് തേക്ക് തോട്ടങ്ങൾ തടസ്സമാകുന്നുണ്ടെന്ന് വനംവകുപ്പ് തന്നെ അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ വയനാട്ടിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം അടക്കമുള്ളവക്ക് ഇതു കാരണമാകുന്നുണ്ട്. വനത്തിലടക്കം ജലക്ഷാമത്തിനും തേക്കുതോട്ടങ്ങൾ ഇടയാക്കും. 1970--80 കാലഘട്ടത്തിൽ നട്ട തേക്കുമരങ്ങൾ ഘട്ടം ഘട്ടമായി വിവിധ കേന്ദ്രങ്ങളിൽ മുറിച്ച് നീക്കിക്കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും കോടികളുടെ വരുമാനമാണ് സർക്കാരിന് ലഭിക്കുന്നത്. വരുമാനം മുന്നിൽ കണ്ടുകൊണ്ടാണ് വീണ്ടും തേക്കുതൈകൾ വിവിധ സ്ഥലങ്ങളിൽ െവച്ചുപിടിപ്പിക്കാൻ നീക്കം നടക്കുന്നത്. അതേസമയം, സ്വന്തം കൃഷിയിടത്തിലെ തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കർഷകർക്കുമേൽ കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. ഇതിനിടെയാണ് വനത്തിനുള്ളിലെ തേക്കുമരങ്ങൾ കൂട്ടത്തോടെ മുറിച്ച് ലേലം ചെയ്ത് വിൽക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.