ഗൂഡല്ലൂർ: ഉൗട്ടിയിൽനിന്ന് മൈസൂരുവിലേക്ക് വരുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിെൻറ മുൻചക്രത്തിൽനിന്ന് പുക ഉയർന്നത് ഭീതി പരത്തി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഗൂഡല്ലൂർ പഴയ ബസ്സ്റ്റാൻഡ് സിഗ്നൽ ഭാഗത്തെത്തിയപ്പോഴാണ് ബസിെൻറ മുൻഭാഗത്തെ ഇടതു ടയറിൽനിന്ന് പുകവരുന്നത് കണ്ട് ആളുകൾ ഒച്ചവെച്ചത്. ൈഡ്രവർ ഉടനെ ബസ് നിർത്തി. ഗൂഡല്ലൂർ ഫയർഫോഴ്സ് എത്തി ടയറിൽ വെള്ളം പമ്പ് ചെയ്ത് തണുപ്പിച്ച് അരമണിക്കൂറിനുശേഷം ബസ് പുറപ്പെട്ടു. പഴയ ബസ്സ്റ്റാൻഡിൽ അരമണിക്കൂർ ഗതാഗത തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.