കൽപറ്റ: സാമൂഹികനീതി വകുപ്പും ജില്ല ശിശു സംരക്ഷണ യൂനിറ്റും സംയുക്തമായി നടത്തുന്ന അവധിക്കാല പോറ്റിവളർത്തൽ പദ്ധതി ‘സ്നേഹവീട്’ ജില്ല കലക്ടർ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾക്ക് കൂടെ നിർത്തി വളർത്താൻ കഴിയാത്ത സാഹചര്യമുള്ളതോ നിയമപരമായി ദത്തു നൽകാൻ പറ്റാത്തതോ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതോ ആയി അനാഥാലയങ്ങൾ, ശിശുമന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ മറ്റൊരു കുടുംബത്തിൽ വളരാൻ അനുവദിക്കലാണ് സ്നേഹവീട് പദ്ധതി. കുഞ്ഞിനെ മറ്റൊരു കുടുംബത്തിെൻറ സ്നേഹത്തിലും അന്തരീക്ഷത്തിലും താൽക്കാലികമായി പോറ്റിവളർത്താൻ നൽകുകയാണ് ലക്ഷ്യം. എട്ടു കുട്ടികളെയാണ് വിവിധ സന്നദ്ധ കുടുംബങ്ങൾക്ക് നൽകിയത്. മേയ് 25 വരെ കുട്ടികൾ ഈ രക്ഷിതാക്കളുടെ കൂടെ കഴിയും. ജില്ല സാമൂഹികനീതി ഓഫിസർ ഡാർലിൻ പോൾ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനില തോമസ്, ജീവൻ ജ്യോതി ഗേൾസ് ഹോം സൂപ്രണ്ട് സിസ്റ്റർ ലിസ്ബൽ എന്നിവർ സംസാരിച്ചു. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ വിക്ടർ ജോൺസൺ സ്വാഗതവും കൗൺസിലർ ജെയ്ൻ മേരി ജോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.