മാനന്തവാടി: കഴിഞ്ഞദിവസം മാനന്തവാടി ബീവറേജ് മദ്യഷാപ്പ് ഉപരോധിച്ചതിന് അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചു. മേഴ്സിമാർട്ടിൻ, മാക്ക പയ്യംപള്ളി, മുണ്ടത്തി അമ്മ, മാധവി, ചിട്ടാങ്കി, സുശീല, കമല, ബിന്ദു, ശീജിത്ത് എന്നിവർക്കാണ് മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാനന്തവാടി മദ്യഷാപ്പ് മാറ്റണമെന്ന് ആവശ്യപെട്ട് ഇവർ 430 ദിവസമായി സമരത്തിലാണ്. ഞായറാഴ്ച മദ്യഷാപ്പ് ഉപരോധിച്ചതിെന തുടർന്നാണ് പത്തോളം സമരസമിതി പ്രവർത്തകരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സ്ത്രീകളായ ഒൻപതു പേരെ വൈത്തിരി സബ്ജയിലിലും ഒരാളെ മാനന്തവാടി ജയിലേക്കുമാണ് മാറ്റിയത്. ജയിലിലായ സമരസമിതി പ്രവർത്തകരെ തിങ്കളാഴ്ച ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ബിനു, വയനാട് മദ്യ നിരോധന സമിതി ജില്ലാ പ്രസിഡൻറ് യുസഫ് നദ്വി എന്നിവർ സന്ദർശിച്ചിരുന്നു. ജയിൽ മോചിതരായവരെ ജയിൽ കവാട പരിസരത്ത് മദ്യനിരോധന സമിതി പ്രവർത്തകർ സ്വീകരിച്ചു. സ്വീകരണ പരിപാടിയിൽ ജഷീർ പള്ളിവയൽ, കെ.കെ. മുജീബ് റഹ്മാൻ, ജെയിംസ് തോമസ്, എ.ജി. അനീഷ്, ജാസ്മിൻ വട്ടത്ത് വയൽ, ടി. ഖാലിദ്, മേഴ്സി മാർട്ടിൻ, മാക്ക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.